കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ കോഴിക്കോട് ജില്ലയില്‍ 175 വീടുകള്‍ വാസയോഗ്യമല്ലാതായതായി റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയത്തില്‍ ജില്ലയിലെ 175ഓളം വീടുകള്‍ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായതായി ജില്ലാ ഭരണകൂടം. ഈ വീടുകള്‍ വാസയോഗ്യമല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പൂര്‍ണമായി നശിച്ച വീടുകളെ കൂടാതെ ഭൂരിഭാഗം ഭാഗികമായി തകര്‍ന്നവയാണ്. ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇതുസംബന്ധമായ കണക്കുകള്‍ പൂര്‍ത്തിയായതായാണ് ജില്ലാ ഭരണകൂടം പറയുന്നത്.

വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ സഹായ പദ്ധതിയായ ലൈഫ് മിഷനിലൂടെ വീടുകള്‍ നിര്‍മിച്ചുനല്‍കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ സ്ഥലം കണ്ടെത്തി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

floodkerala-

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈഫ് മിഷന്‍ ഫണ്ടിലൂടെ അതാത് പ്രദേശങ്ങളിലെ ആളുകള്‍ക്ക് വീട് നിര്‍മ്മാണത്തിന് സഹായം നല്‍കുവാനാണ് ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രളയത്തില്‍ വ്യാപകമായി റോഡുകളും തകര്‍ന്നിട്ടുണ്ട്. ഇവയുടെ പുനര്‍നിര്‍മ്മാണം വടകര കേന്ദ്രീകരിച്ചുള്ള ഊരാളുങ്കല്‍ ലേബര്‍ കോട്രാക്റ്റ് സൊസൈറ്റിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

Kozhikode
English summary
kozhikkode local news 175 houses in bad condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X