കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: 700 കോടിക്ക് പ്രധാനമന്ത്രി എതിരെന്ന സിപിഎം പ്രചാരണം നുണയെന്ന് ബിജെപി

പ്രളയത്തിന്റെ മറവില്‍ നികൃഷ്ടവും നാണംകെട്ടതുമായ രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമിക്കുന്നു: 700 കോടിക്ക് പ്രധാനമന്ത്രി എതിരെന്ന പ്രചാരണം നുണയെന്ന്! വിവാദത്തില്‍ ശ്രീധരന്‍പിള്ളയുടെ മറുപടി!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയത്തിന്റെ മറവില്‍ നികൃഷ്ടവും നാണംകെട്ടതുമായ രാഷ്ട്രീയ മുതലെടുപ്പിനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു. ജനലക്ഷങ്ങളെ ബാധിച്ച പ്രളയദുരന്തത്തിന്റെ മറവിലാണ് ഈ മുതലെടുപ്പെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രാജ്യത്ത് മറ്റെവിടെയും കാണാത്തതാണിത്. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും എതിരായി കുപ്രചരണം നടത്തിയ സി.പി.എമ്മും മുഖ്യമന്ത്രിയും മന്ത്രിമാരും മാപ്പുപറയണം.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് യു.എ.ഇ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച തുക സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തടസം നില്‍ക്കുന്നത് ആര്‍.എസ്.എസിന്റെ ഇടപെടല്‍ മൂലമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അടുത്തകാലത്ത് കേട്ട ഏറ്റവും വലിയ നുണയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിക്കല്ലാതെ മറ്റൊരാള്‍ക്കും ഇത്രയേറെ തരംതാഴാന്‍ കഴിയില്ല.

pssreedharanpillai-1

തുക പ്രഖ്യാപിച്ചില്ലെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസിഡര്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ ധാര്‍മ്മികത ഉണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാകണം. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടായിട്ടും കേന്ദ്രവിരുദ്ധവികാരം സംസ്ഥാനത്ത് വളര്‍ത്താനും മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതിനുമുള്ള ഹീനശ്രമം വിലപ്പോവില്ല.

Recommended Video

cmsvideo
കേരളത്തിന് ധനസഹായം നല്‍കുമെന്ന് യുഎഇ അറിയിച്ചതായി കേന്ദ്രം | Kerala Flood 2018 | OneIndia Malayalam

പതിനയ്യായിരം കോടി രൂപയുടെ സഹായമാണ് വിവിധ ആവശ്യങ്ങള്‍ക്കായി ദുരന്തബാധിതകേരളത്തില്‍ ചെലവഴിക്കാമെന്ന് പ്രധാനമന്ത്രി നേരിട്ട് വാഗ്ദാനം ചെയ്തിട്ടുള്ളത്. സാമ്പത്തിക സഹായത്തിനു പുറമെ ഭക്ഷ്യധാന്യങ്ങള്‍, മണ്ണെണ്ണ തുടങ്ങിയ വസ്തുക്കള്‍ കൂടാതെ വീടുകള്‍ നിര്‍മ്മിക്കാനും റോഡുകള്‍ പണിയുന്നന്‌നതിനുമൊക്കെയുള്ള കോടികളുടെ കേന്ദ്രസഹായമാണ് ഇതിനകം പ്രധാനമന്ത്രി പ്രഖ്യാപിതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍, സെക്രട്ടറി സി അമര്‍നാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Kozhikode
English summary
kozhikkode local news about bjps statement about 700 crore controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X