കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒമ്പത് വയസ്സുകാരെൻറ ധീരത: ആര്യയ്ക് പുനർജന്മമായി, കോഴിക്കോട്ട് താരമായി അലന്‍!!

  • By Desk
Google Oneindia Malayalam News

വടകര: ഒൻപത് വയസ്സുകാരൻറ ധീരത കിണറ്റിൽ വീണ ആര്യയ്ക് പുനർജന്മമായി. വീട്ടിന്നടുത്ത് കളിക്കുന്നതിനിടെ കാൽ വഴുതി ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ചു വയസ്സുകാരി ആര്യയുടെ ജീവനാണ് അലൻ രക്ഷിച്ചത്.പുതുപ്പണം ചീനം വീട് യുപി സ്കൂളിലെ നാലാം ക്ലാസുകാരനായ അലൻ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയിലാണ് ആര്യ നാല് മീറ്ററോളം വെള്ളമുള്ള കിണറ്റിലേക്ക് വീണത്.കരയിൽ നിന്നും രണ്ടടി താഴ്ച വരെ വെള്ളം നിറഞ്ഞു നിൽക്കുന്ന കിണറിൽ മുങ്ങിത്താഴുകയായിരുന്ന ആര്യയെ വലിച്ച് കരക്ക് കയറ്റുകയായിരുന്നു.

alan-1536

ഫുട്ബോൾ കളിക്കിടെ പരിക്ക് പറ്റിപ്ലാസ്റ്റർ ചെയ്ത് കഴുത്തിൽ കെട്ടിയ വലതുകയ്യിലെ വേദന അവഗണിച്ച് അലൻ ആദ്യം ഇടതു കൈ ഉപയോഗിച്ച് വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ ആര്യയെ കരയോട് ചേർത്തു നിർത്തുകയായിരുന്നു. പിന്നീട് കഴുത്തിലെ സ്ളിങ്ങ് അഴിച്ച്മാറ്റി നിലത്ത് കമിഴ്ന്ന് കിടന്ന്ഇ രുകൈകളും ചേർത്ത് കരയിലേക്ക് വലിച്ചു കയറ്റി. പുതുപ്പണം നേർത്ത്എസ്ബി സ്കൂളിലെ നഴ്സറി വിദ്യാർത്ഥിനിയാണ് ആര്യ.അലൻ കോട്ടക്കടവിലെ കയ്യിൽ ശ്രീജേഷിൻറേയും സൗമ്യുടേയും മകനാണ് . തന്റെ പരിക്കേറ്റ കയ്യിലെ വേദന കടിച്ചമർത്തി നടത്തിയ രക്ഷാപ്രവർത്തനത്തെ അലൻ പഠിക്കുന്ന ചീനംവീട് യൂപിസ്കൂളിൽ പ്രത്യേക അസംബ്ളി ചേർന്ന് അനുമോദിച്ചു. ഞായറാഴ്ച കോട്ടക്കടവിലെ പൌരാവലിയും അലനെ അനുമോദിക്കുന്നുണ്ട്.

Kozhikode
English summary
kozhikkode local news about boy who saves girl from well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X