വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയെ മര്‍ദിച്ചതായി പരാതി: സംഭവം കോഴിക്കോട്!
കോഴിക്കോട്: വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. ബേപ്പൂര്‍ നാലുപുരക്കണ്ടി കുനിയില്‍ ഹരിതയാണ് മര്‍ദനത്തെ തുടര്‍ന്ന് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 11 ഓടെയാണ് ഹരിതയെ ഭര്‍ത്താവ് ബേപ്പൂര്‍ കൈയ്യടിത്തോട് അമ്പാലി വീട്ടില്‍ ഷാജി മര്‍ദിച്ചതെന്ന് പറയുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഹരിത വീട്ടില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
ശരീരമാസകലം പരുക്കേറ്റ ഹരിതയെ പിന്നീട് മാറാട് പോലീസാണ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തനിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് നിരന്തരമായി പീഡനം അനുഭവിക്കേണ്ടി വന്നതായി ഹരിത പറഞ്ഞു. തന്നെ മര്‍ദിക്കുന്നത് പതിവായതോടെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് വാടക വീട്ടിലേക്ക് മാറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വാടക വീട്ടില്‍ തന്നെ ഉപേക്ഷിച്ച് ഭര്‍ത്താവ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെും ചെലവിന് നല്‍കിയില്ലെന്നും ഹരിത പറയുന്നു.

ചെലവിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ കേസ് കൊടുത്ത ഹരിതയ്ക്ക് അനുകൂലമായി കഴിഞ്ഞ ഡിസംബറില്‍ വിധി വന്നിരുന്നു. ഇതും ഭര്‍തൃവീട്ടുകാര്‍ നിരസിച്ചു. ഇതെതുടര്‍ന്നാണ് താന്‍ വീണ്ടും ഭര്‍തൃവീട്ടില്‍ എത്തിയത്. എന്നാല്‍ തന്നെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഷാജിയും വീട്ടുകാരും വീണ്ടും പീഡിപ്പിക്കുകയാണ്. വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തില്ലെങ്കില്‍ തന്നെ വീണ്ടും മര്‍ദിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും ഹരിത പറഞ്ഞു. ശരീരത്തിന്റെ ഇടതുഭാഗം മുഴുവനും മര്‍ദനത്തില്‍ പരിക്കേറ്റു. തലയ്ക്കും പരുക്കുണ്ട്.












Click it and Unblock the Notifications