കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പശു കിടാവിനെ നൽകി വീട്ടമ്മ: സംഭവം കോഴിക്കോട്!

  • By Desk
Google Oneindia Malayalam News

വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പശു കിടാവിനെ നൽകി വീട്ടമ്മ മാതൃകയായി. കീഴിൽ സ്വദേശിനിയായ കേളോത്ത് രാധയാണ് തന്റെ ജീവിത വരുമാനമായ രണ്ടര വയസ്സ് പ്രായമുള്ള പശുക്കിടാവിനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ജില്ലാ പഞ്ചായത്ത് അംഗം ആർ ബലറാം രാധയിൽ നിന്നും പശു കിടാവിനെ ഏറ്റുവാങ്ങി. ചടങ്ങിൽ ഒപി ബാബു അധ്യക്ഷത വഹിച്ചു. സിപിഎം മേമുണ്ട ലോക്കൽ സെക്രട്ടറി സി യം ഷാജി, റിഷാദ്, കോൺഗ്രസ് നേതാവ് പി ടി മോഹനൻ എന്നിവർ പ്രസംഗിച്ചു.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ വഴിയിലൂടെ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്. മറ്റു സംഘടനകളും സ്ഥാപനങ്ങളും പൊതുവേ ഭക്ഷണം, വസ്ത്രം,പുതപ്പ്, മരുന്ന് തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വയനാട്ടിലെ ദുരിതബാധിതർക്ക് ആവശ്യമായ മുഴുവൻ വീട്ടു പാത്രങ്ങളും നൽകാനാണ് ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കുന്നത്. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ബഹുജന കൺവെൻഷനിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമായി.

clctreliefcampdonation-1

വയനാട് ജില്ലയിലെ ദുരിതബാധിത കുടുംബങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും കഴിക്കാനും ആവശ്യമായ പാത്രങ്ങളാണ് നൽകുക. ഓരോ കുടുംബത്തിനും ഇത്തരം പാത്രങ്ങൾ അടങ്ങുന്ന കിറ്റ് നൽകും. 28, 29 തീയതികളിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള വീടുകൾ കയറിയാണ് ഇവ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുക. ഇതിനായി അംഗൻവാടി വർക്കർമാർ, കോ-ഓർഡിനേറ്റർമാർ ആയിട്ടുള്ള 133 സ്ക്വാഡുകൾ രൂപീകരിച്ചു. പാത്രങ്ങളുടെ കിറ്റുകൾ വയനാട് ജില്ലാ കലക്ടർക്ക് കൈമാറും.ബഹുജന കൺവെൻഷനിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് സുമ തൈക്കണ്ടി, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. മോഹനൻ, വി .പി.റിഷ, എഫ്.എം.മുനീർ, സി.പി.വിശ്വനാഥൻ, പി.ഗോപാലൻ, വടയക്കണ്ടി നാരായണൻ, കെ.എം.ബാബു,കണ്ടിയിൽ വിജയൻ, കെ.വി.സുധീഷ്, കെ.പ്രമോദ്, എൻ.കെ.കമല, സി.നാണു എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
kkode local news about donation to relief fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X