കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയബാധിത പ്രദേശങ്ങളില്‍ സാങ്കേതിക വിദഗ്ധരുടെ സംഘവുമായി സേവാഭാരതി: കോഴിക്കോട് മരപ്പണിയും വയറിംഗും!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളില്‍ സാങ്കേതിക വിദഗ്ധരുടെ സംഘവുമായി സേവാഭാരതി. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍, മെക്കാനിക്ക്, മേസ്തിരി എന്നിവരടങ്ങുന്ന സാങ്കേതിക വിദഗ്ധരുടെ സംഘമാണ് പ്രളയബാധിത മേഖലകളിലെ വീടുകളില്‍ എത്തിയത്. കേടുപാടുകള്‍ പറ്റിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് മെഷീനുകള്‍ എന്നിവ ശരിയാക്കല്‍, വൈദ്യുതബന്ധം പുന:സ്ഥാപിക്കല്‍, ആവശ്യമായ മരപ്പണികള്‍ ചെയ്യല്‍, കെട്ടിട പുനര്‍നിര്‍മ്മാണം എന്നിവയാണ് സംഘം ചെയ്തത്.

കക്കോടി പഞ്ചായത്തിലെ കിരാലൂരില്‍ 150 ഓളം വീടുകളിലും കുന്നത്തുപാലത്ത് 70 വീടുകളിലും ഒളവണ്ണയില്‍ 40 വീടുകളിലും ചാലപ്പുറത്ത് 20 വീടുകളിലുമാണ് സംഘം എത്തിയത്. 25 ഓളം സംഘങ്ങളിലായി 100 ഓളം പേരാണ് വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.

reliefandcleaning-1

കുണ്ടൂപറമ്പ്, പന്തീരാങ്കാവ്, കടലുണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ കിണറുകള്‍ വൃത്തിയാക്കല്‍, വീടുകളുടെ അറ്റകുറ്റപ്പണികള്‍, വീട് ശുചീകരണം എന്നിവയും നടന്നു. സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ 30 ഓളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം 30ന് രാവിലെ ഒന്‍പതു മണിക്ക് പുതിയറ കല്ലുത്താന്‍കടവ് കോളനിക്ക് സമീപം നടക്കും. കുണ്ടുപറമ്പ്, കക്കോടി, എരഞ്ഞിക്കല്‍, പാറോപ്പടി, വേങ്ങേരി ,

Recommended Video

cmsvideo
കേരളത്തോടുള്ള ബിജെപിയുടെ ക്രൂരത വിദേശ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു

ചെലവൂര്‍, വെള്ളിപറമ്പ്, കോവൂര്‍, കോട്ടൂളി, പയ്യടിമീത്തല്‍, പെരുമണ്ണ, പന്തീരാങ്കാവ്, കുന്നത്തുപാലം, ഒളവണ്ണ, കൊറ്റമംഗലം, രാമനാട്ടുകര, ഫറോക്ക്, കടലുണ്ടി, മണ്ണൂര്‍, ബേപ്പൂര്‍, അരക്കിണര്‍, ചെറുവണ്ണൂര്‍, അരീക്കാട്, തിരുവണ്ണൂര്‍, പയ്യാനക്കല്‍, ചാലപ്പുറം, കച്ചേരിക്കുന്ന് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. നഗരത്തിലെ ഡോക്ടര്‍മാരുടെയും ബിഎംഎസ് ആര്‍എയുടെയും സഹകരണത്തോടെയാണ് സേവാഭാരതി
ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പി. ബൈജുവാണ് ക്യാംപ് കോ-ഓര്‍ഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി. ബൈജു - 8943190298, രത്‌നമണി 9645796409,

Kozhikode
English summary
kozhikkode local news about expert visited for relief activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X