കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിഞ്ചോല മല കേരളത്തിലെത്തിലല്ലേ.. ദുരന്തബാധിതരോട് കടുത്ത അവഗണന, സമരവുമായി മുസ്‌ലിം ലീഗ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കരിഞ്ചോല ദുരന്തം കഴിഞ്ഞ് നൂറു നാള്‍ പിന്നിടുമ്പോഴും ദുരിതബാധിതരോട് സര്‍ക്കാരിന് കടുത്ത അവഗണന. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 20 ലക്ഷം പ്രഖ്യാപിച്ചെങ്കില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ചത് കേവലം 4 ലക്ഷം. നിരന്തരം സമീപിച്ചിട്ടും സര്‍ക്കാര്‍ അവഗണന തുടരുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രക്ഷോഭം ശക്തമാക്കുന്നു.

താമരശ്ശേരി താലൂക്ക് ഓഫീസ് പരിസരത്ത് വെള്ളിയാഴ്ച വെകിട്ട് നാലിന് രാപ്പകല്‍ സമരം ആരംഭിക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.കെ രാഘവന്‍ എം.പി എന്നിവര്‍ പ്രസംഗിക്കും. ആറിന് രാവിലെ പത്തിന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ സമാപനം നിര്‍വ്വഹിക്കും.

karinjolamala-1

കരിഞ്ചോല, കട്ടിപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം കഴിഞ്ഞ് നൂറു ദിവസങ്ങള്‍ പിന്നിടുമ്പോഴും സര്‍ക്കാര്‍ ദുരിതബാധിതരോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം വിതരണം ചെയ്യാനോ പുനരധിവാസം ഉറപ്പുവരുത്താനോ സര്‍ക്കാറിന് സാധിച്ചിട്ടില്ല. ഓഖി ദുരിതത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയപ്പോള്‍ നാലു ലക്ഷം രൂപ മാത്രമാണ് കരിഞ്ചോലയില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് കടുത്ത വിവേചനമാണ്.

കരിഞ്ചോലക്ക് പ്രത്യേക പാക്കേജ് എന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഇപ്പോഴും സര്‍ക്കാറിന് വ്യക്തമായൊരു പദ്ധതി രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. അരക്കോടിയുടെ കാര്‍ഷിക നഷ്ടത്തിന്റെ കണക്കുകള്‍ പ്രാഥമികമായി പുറത്തുവിട്ടെങ്കിലും യഥാര്‍ത്ഥ കണക്ക് പുറത്ത് വന്നപ്പോള്‍ കൃഷിനാശം 14 ലക്ഷമായി ചുരുങ്ങി. സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്ക് ഏറ്റെടുത്ത് നല്‍കിയ 24 വീടുകളുടെ വാടക നല്‍കുകയോ പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പുന:സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചികിത്സാ സഹായവും വളരെ കുറവാണ്. ദുരന്ത ബാധിത പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരോട് കാണിക്കു അവഗണ ഒരു ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കാത്തതാണെും ഭാരവാഹികള്‍ പറഞ്ഞു.

Kozhikode
English summary
kozhikkode local news about flood victims in kkarinchola mala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X