കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗെയില്‍ പൈപ്പ്‌ലൈന്‍: 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ 10 സെന്റിന് താഴെ ഭൂമിയുള്ള ഉടമകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ പെട്ടെന്നു നല്‍കാന്‍ ജില്ലാ കലക്റ്ററുടെ നിര്‍ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷകള്‍ പരിശോധിച്ച് കൊച്ചിയിലെ ഗെയില്‍ ജനറല്‍ മാനെജര്‍ക്ക് അയക്കണം. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ഭൂവുടമകള്‍ക്കു നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും ജില്ലാ കലക്റ്റര്‍ യു.വി ജോസ് നിര്‍ദേശിച്ചു. കലക്റ്ററുടെ ചേംബറില്‍ ഗെയില്‍ അവലോകന യോഗത്തിലാണ് നിര്‍ദേശം.

പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടായി ശ്രമിക്കണം. തുക കൊടുക്കുന്നതിന് കൈവശക്കാര്‍ക്ക് മറ്റ് ഭൂമിയില്ല എന്ന സാക്ഷ്യപത്രം വില്ലേജ് ഓഫിസര്‍ നല്‍കിയാല്‍ മതി. ആയഞ്ചേരി, കോട്ടൂര്‍, പുത്തൂര്‍, ഉണ്ണികുളം എന്നിവിടങ്ങളില്‍ സെക്ഷനേറ്റിങ് വാള്‍വ് സ്റ്റേഷനുകള്‍ നിര്‍മിക്കുമ്പോള്‍ വെള്ളപ്പൊക്കസാധ്യത മുന്നില്‍ കണ്ട് സാങ്കേതിക മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്നും കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ഷാമില്‍ സെബാസ്റ്റ്യന്‍, ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.വിജു തുടങ്ങിവര്‍ പങ്കെടുത്തു.

08-1454919073-gail-pipeline

ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച പദ്ധതിയുടെ ഇപ്പോള്‍ വലിയ എതിര്‍പ്പില്ലാതെയാണ് മലബാര്‍ പ്രദേശങ്ങള്‍ നടന്നുപോകുന്നത്. എതിര്‍പ്പിന്റെ രൂക്ഷത കാരണം ഒരു കാലത്തും യാഥാര്‍ഥ്യമാകില്ലെന്ന് തോന്നിപ്പിച്ച പദ്ധതിയാണ് ഇപ്പോള്‍ പതുക്കെ യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിലപാടുകളായിരുന്നു പദ്ധതിക്ക് ജീവന്‍വെപ്പിച്ചത്.

Kozhikode
English summary
kozhikkode local news about gail pipeline project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X