കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്നത് ഗൂണ്ടാപിരിവ്: സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയത്തിന്റെ പേരില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഗുണ്ടാപിരിവാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന് ജീവനക്കാരില്‍ നിന്നും സര്‍ക്കാര്‍ നിര്‍ബന്ധിതമായി ശമ്പളം പിടിക്കുകയാണ്. അനുവാദമില്ലാതെ ഉത്സവകാല ബത്ത പിടിച്ചെടുത്തതിന് പിന്നാലെയാണ് ശമ്പളവും പിടിക്കുന്നത്. പലര്‍ക്കും ഒരു മാസത്തെ ശമ്പളം പൂര്‍ണ്ണമായും ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ കഴിയില്ല. ഇവര്‍ സ്വമേധയാ നല്‍കുന്ന തുക സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


ഈ വിഷയത്തില്‍ പരസ്പരം ആരോപണങ്ങളുമായി ജീവനക്കാര്‍ ഏറ്റുമുട്ടുകയാണ്. പ്രളയ ദുരിതാശ്വാസത്തിനായി തുടങ്ങിയ പ്രത്യേക അക്കൗണ്ട് പിന്‍വ്വലിച്ചത് ദുരൂഹമാണ്. പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്. അഞ്ഞൂറിലേറെ പേര്‍ മരിച്ച ദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാക്കണം. സത്യം പുറത്തുവരുമെന്ന ഭയം കാരണമാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താത്തതെന്നും ചെന്നിത്തല പറഞ്ഞു.

oppositionprotest-1537


മുന്‍കരുതലെടുക്കാതെ ഡാമുകള്‍ കൂട്ടത്തോടെ തുറുന്നവിട്ട് പ്രളയം സൃഷ്ടിച്ച സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും അട്ടിമിറിച്ചിരിക്കുകയാണ്. പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയതല്ലാതെ ഒന്നും പാലിച്ചില്ല. ഓഗസ്റ്റ് 24നാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 10,000 രൂപ പോക്കറ്റ് മണിയായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇപ്പോഴും എല്ലാവര്‍ക്കും തുക കിട്ടിയിട്ടില്ല. സി.പി.എമ്മിനു വേണ്ടപ്പെട്ട അനര്‍ഹര്‍ ഈ തുക തട്ടിയെടുത്തു. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ലക്ഷം രൂപ പലിശരഹിത വായ്പയായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചെറുകിട വ്യാപാരികള്‍ക്ക് പത്തുലക്ഷം രൂപ വരെ പലിശ രഹിത വായ്പയും പ്രഖ്യപിച്ചു. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇവിടെ മെറട്ടോറിയം പ്രഖ്യാപിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രളയത്തിന്റെ മറവില്‍ പ്ലാനുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. സംസ്ഥാനത്തിന്റെ പദ്ധതി വെള്ളത്തിലായി. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റമൂലിയായി വച്ചിരുന്ന കിഫ്ബിയേയും പ്രളയം കൊണ്ടുപോയി.

Recommended Video

cmsvideo
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് നോ പറഞ്ഞ ജീവനക്കാരന് മര്‍ദ്ദനം


ബാര്‍ക്കോഴക്കേസില്‍ കെ.എം മാണി നിരപരാധിയാണെന്ന് വ്യക്തമായതാണ്. ഏതൊരു അന്വേഷണം നടത്തിയാലും കെ.എം മാണിയെ കുറ്റക്കാരനാക്കാന്‍ കഴിയില്ല. വീണ്ടും വിജിലന്‍സ് അന്വേഷിച്ചാലും മാണിയെ കുറ്റക്കാരനായി കണ്ടെത്താന്‍ സാധിക്കില്ല. ജേക്കബ് തോമസ് വിജിലസ് ഡയറക്ടര്‍ ആയിരിക്കെയാണ് രണ്ടാംഘട്ടം അന്വേഷണം നടത്തിയത്. അദ്ദേഹവും മാണിക്ക് ക്ലീന്‍ ചീറ്റാണ് നല്‍കിയത്. മാണിയെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാതെ തടഞ്ഞവരാണ് എല്‍.ഡി.എഫുകാര്‍. അവര്‍ അധികാരത്തില്‍ വന്ന് അന്വേഷണം നടത്തിയപ്പോഴും മാണി കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. രണ്ടു സര്‍ക്കാറുകള്‍ മുന്നുതവണ അന്വേഷിച്ച് കുറ്റമുക്തനാക്കിയ കേസാണിത്. അഴിമതിക്കെതിരെ പ്രചാരണം നടത്തി അധികാരത്തിലേറിയ ഇടതുമുന്നണി വിജിലന്‍സിനെ വന്ധ്യംകരിച്ചിരിക്കുകയാണ്. കേസുകളെല്ലാം എഴുതി തള്ളുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രമേശ് കുറ്റപ്പെടുത്തി. ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിൽ സര്‍ക്കാറിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. കേസ് അന്വേഷണം സമയബന്ധിതമായി തീര്‍ക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞില്ല. 76 ദിവസം കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാലാണ് കന്യാസ്ത്രീകള്‍ സമരം തുടങ്ങിയത്. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തീകരിച്ച് പൊതുസമൂഹത്തെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിനു സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kozhikode
English summary
kozhikkode local news about goonda fund raising inthe name of kerala flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X