കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതാണ് ജോണ്‍സണ്‍: 50 സോളാര്‍ വിളക്കില്‍ തീരുന്ന വെളിച്ചമല്ല ജോണ്‍സണ്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മനുഷ്യന്‍ മനസുകൊണ്ടുകൂടി സമ്പന്നനാവുമ്പോഴാണ് സഹായമാവശ്യമുള്ളവരിലേക്ക് നന്മയുടെ വെളിച്ചമെത്തിക്കാനാവുക. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എ ജോണ്‍സണ്‍ 50 സോളാര്‍ എമര്‍ജന്‍സി വിളക്കുകള്‍ ദുരിതബാധിതര്‍ക്കായി നല്‍കിയപ്പോള്‍ ആ നന്മയുടെ വെളിച്ചം ഒരിക്കല്‍ കൂടി നാടറിഞ്ഞു.

ദുരന്തഭൂമിയില്‍ ദുരിതത്തിലായവര്‍ക്ക് വെളിച്ചമെത്തിക്കുന്നതിന് സത്‌വ എന്‍വയോണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് പെരുവണ്ണാമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍സന്റെ എം.ടെക് ഇലക്‌ട്രോ ഡിജിറ്റല്‍ ഇന്റസ്ട്രി സോളാര്‍ വിളക്കുകള്‍ തയ്യാറാക്കിയത്. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ജോണ്‍സന്റെ കയ്യില്‍ നിന്ന് സോളാര്‍ വിളക്കുകള്‍ ഏറ്റുവാങ്ങി. ഭാര്യ ഉഷയ്ക്കും മകന്‍ ജെഷൂണിനും ഒപ്പമെത്തിയാണ് ജോണ്‍സണ്‍ വിളക്കുകള്‍ കൈമാറിയത്.

johnson-15361

അതിജീവനത്തിന്റെ ഏറ്റവും വലിയ മാതൃക സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന ജോണ്‍സണ്‍ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തകരായും സഹായസന്നദ്ധായും പ്രയത്‌നിച്ച മുഴുവന്‍ ആളുകളേയും അദ്ദേഹം അഭിനന്ദിച്ചു.

Kozhikode
English summary
kozhikkode local news about johnson who make solar light.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X