കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മടപ്പള്ളി ഗവ: കോളേജിൽ സംഘർഷം: കെഎസ്യു-എംഎസ്എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റു, പിന്നില്‍ എസ്എഫ്ഐ!!

  • By Desk
Google Oneindia Malayalam News

വടകര: മടപ്പള്ളി ഗവ കോളേജിലുണ്ടായ സംഘർഷത്തിൽ 2 യുഡിഎസ്എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. കെഎസ്യു പ്രവർത്തകനും, രണ്ടാം വർഷ പിജി എം എസ്‌ സി വിദ്യാർത്ഥിയുമായ ഫഹദ് (21), എംഎസ്എഫ് പ്രവർത്തകനും മൂന്നാം വർഷ ഡിഗ്രി എക്കണോമിക്സ് വിദ്യാർത്ഥിയുമായ യാസിഫ് (19) എന്നിവർക്കാണ് മർദനമേറ്റത്. തലക്ക് മാരകമായ മുറിവേറ്റ ഇരുവരെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ്ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ

യാണ് ക്യാമ്പസിനകത്ത് ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടതെന്ന് യുഡിഎസ്എഫ് ആരോപിച്ചു. കഴിഞ്ഞ ദിവസം കഴിഞ്ഞ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്യു-എംഎസ്എഫ് സഖ്യം മികച്ച പ്രകടനമാണ് നടത്തിയത്. തിരഞ്ഞടുപ്പ് ക്യാമ്പയിനുകളും അവസാനവട്ട പ്രചരണവും ശക്തമായ രൂപത്തിലാണ് സഖ്യം നടത്തിയത്.ഇതിൽ വിളറി പൂണ്ടാണ് അക്രമമെന്ന് ഇവർ ആരോപിച്ചു. ഇലക്ഷൻ കഴിഞ്ഞ ഉടനെ യുഡിഎസ്എഫ് പ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി ആക്രമണ ഭീഷണി മുഴക്കിയതായും വിദ്യാർത്ഥികൾ പറയുന്നു. അക്രമത്തിൽ കെഎസ്യു വടകര ബ്ലോക്ക് കമ്മറ്റി പ്രതിഷേധിച്ചു.അണികളെ നിയന്ത്രിക്കാൻ
എസ്എഫ്ഐ തയ്യാറാകാത്ത പക്ഷം കനത്ത വില നൽകേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

clashesinmadappallycollege

വിപി ദുൽഖിഫിൽ, വി ടിസൂരജ്, ജി ശ്രീനാഥ്, അജിനാസ് താഴത്ത്, അഖിൽ നന്ദനാത്ത്, പിവിഷ്ണു,അജ്മൽ എന്നിവർ പ്രസംഗിച്ചു. പരിക്കേറ്റവരെ എംഎസ്എഫ് ജില്ല ജനറൽ സെക്രട്ടറി അഫ്നാസ് ചോറോട്, മണ്ഡലം ഭാരവാഹികളായ മൻസൂർ ഒഞ്ചിയം, ഹാഷിർ മാളിയേക്കൽ, സഹൽ ഇ.എം എന്നിവർ സന്ദർശിച്ചു.കോഴിക്കോട് ജില്ലയിൽ ഏറ്റ കനത്ത പരാജയം എസ്.എഫ്.ഐ വിദ്യാർത്ഥികളെ ആക്രമിച്ച് മറച്ച് പിടിക്കുകയാണെന്ന് അഫ്നാസ് ചോറോട് ആരോപിച്ചു.

Kozhikode
English summary
kozhikkode local news about ksu-msf activists injured clashes in madappally college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X