കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഷ്ട്രപിതാവിന്റെ ചിതാഭസ്മം കോഴിക്കോട്ടെ ഈ ബാലികാസദനത്തില്‍ ഭദ്രം: വിആര്‍ നായര്‍- ചരിത്രത്തിന്റെ ഏട്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന ഒരിടമുണ്ട് കോഴിക്കോട്ട്. എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തിന്റെ മുറ്റത്ത്, പാരിജാതത്തിന്റെയും അശോകമരത്തിന്റെയും ഇടയില്‍ ഭദ്രമായ ഒരു നിധിപോലെ.

ഗോപാലകൃഷ്ണ ഗോഖലെയുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു വരീക്കര രൈരു നായനാര്‍ എന്ന പൊതുപ്രവര്‍ത്തകന്‍. ആ ബന്ധമാണ് അദ്ദേഹത്തെ മഹാത്മജിയിലേക്കെത്തിച്ചത്. ഗാന്ധിജിയുടെ കൂടെ പല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തു. വി.ആര്‍ നായനാര്‍ എന്ന മഹത്‌വ്യക്തിയുടെ ഓര്‍മകളാണ് ബാലികാസദനത്തെ മുന്നോട്ടു നയിക്കുന്നത്.

balikasadanam

1921 ല്‍ മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മറ്റ് സ്ഥലങ്ങളിലേക്ക് അത് വ്യാപിക്കാതിരിക്കാനും കലാപത്തിന്റെ കാരണം കണ്ടെത്താനും മഹാത്മാ ഗാന്ധി പൂനെയില്‍നിന്ന് വി.ആര്‍ നായനാരെ മലബാറിലേക്കയച്ചിരുന്നു. കലാപം അടങ്ങിയപ്പോള്‍ അനാഥരായ ബാല്യങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അദ്ദേഹത്തിന് മലബാറില്‍ തന്നെ താമസമാക്കേണ്ടി വന്നു. മലബാറിലെത്തി ഇവിടം സന്ദര്‍ശിക്കണമെന്ന ഗാന്ധിജിയുടെ ആഗ്രഹം സഫലമാവും മുന്‍പെ 1945ല്‍ അദ്ദേഹം മരണപ്പെട്ടു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനു ശേഷം 1948 ഫെബ്രുവരി 22 ന് കേളപ്പജി കേരളത്തിലെ നദികളില്‍ ഒഴുക്കാന്‍ കൊണ്ടുവന്ന ചിതാഭസ്മത്തില്‍ നിന്നും അല്‍പം നായനാര്‍ബാലികാ സദനത്തില്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്നു. ഉത്തരേന്ത്യയില്‍ നിന്നും പിന്നീട് കോഴിക്കോടെത്തിയ മുതിര്‍ന്ന കേന്ദ്ര നേതാക്കള്‍ പ്രട്ടോക്കോള്‍ നോക്കാതെ ഗാന്ധിയുടെ ചിതതാഭസ്മം കാണാന്‍ ഇവിടെയെത്തിയിരുന്നു. ഗാന്ധിജിയുടെ 150-ാം ജനനവാര്‍ഷിക ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ജില്ലാതല പരിപാടികള്‍ ആരംഭിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഈ ബാലികാസദനത്തെയാണ്.

Kozhikode
English summary
kozhikkode local news about mahathma gandhis ashes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X