Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയത് ദുരിതാശ്വാസനിധിക്കായി: 30 സെന്റ് വിട്ടുനല്‍കി സ്ഥലമുടമ

കോഴിക്കോട്: ദുരിതബാധിതരുടെ പുനരധിവാസവും കേരളത്തിന്റെ പുനര്‍നിര്‍മാണവും ലക്ഷ്യമിട്ട് നാട് ഒന്നിക്കുമ്പോള്‍ ജില്ലയിലെ സ്വകാര്യ ബസുകളും ഒരുദിവസം നിരത്തിലിറങ്ങിയത് ഒരേ ലക്ഷ്യത്തിനായി. 500 ഓളം സ്വകാര്യബസുകളാണ് ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. ടിക്കറ്റില്ലാതെ ബക്കറ്റ് വച്ച് നടത്തിയ യാത്രയില്‍ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന തുകയോടൊപ്പം ബസ് ജീവനക്കാരുടെയും ഒരു ദിവസത്തെ വേതനം ഉള്‍പ്പെടെയാണ് ദുരിതാശ്വസ നിധിയിലേക്ക് കൈമാറുക.

പഞ്ചായത്ത് ജീവനക്കാര്‍ 30 ലക്ഷം രൂപ നല്‍കും

പഞ്ചായത്ത് ജീവനക്കാര്‍ 30 ലക്ഷം രൂപ നല്‍കും

കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, അസിസ്റ്റന്റ് ഡയറക്ടാഫീസ്, ജില്ലയിലെ 5 പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് എന്നീ ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരുടേയും (78 പേര്‍) ഒരു മാസത്തെ ശമ്പള തുകയായ 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതിനുളള സമ്മതപത്രം തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ. മീനാകുമാരി അമ്മ കൈമാറി. സീനിയര്‍ സൂപ്രണ്ട് സി.മുരളീധരന്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് സീനിയര്‍ സൂപ്രണ്ടുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ്ടറാഫീസിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ദുരിതബാധിതര്‍ക്കായി 30 സെന്റ് സ്ഥലം വിട്ടു നല്‍കി

ദുരിതബാധിതര്‍ക്കായി 30 സെന്റ് സ്ഥലം വിട്ടു നല്‍കി

കോഴിക്കോടിന്റെ മാതൃകാപരമായ സഹായസന്നദ്ധത ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ് മലാപ്പറമ്പ് സ്വദേശി ടി.സി ജോസഫിലൂടെ. കട്ടിപ്പാറയില്‍ തന്റെ കൈവശമുള്ള സ്വത്തില്‍ നിന്നും 30 സെന്റ് സ്ഥലമാണ് ദുരിതബാധിതര്‍ക്കായി ജോസഫ് പാലകുന്നേല്‍ വിട്ടുനല്‍കിയത്. കഴിഞ്ഞ 54 വര്‍ഷമായി പൊതുമരാമത്ത് കോണ്‍ട്രാക്ടറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. നളന്ദ ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തില്‍ ജോസഫ് സ്ഥലത്തിന്റെ രേഖകള്‍ മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി. കട്ടിപ്പാറയില്‍ ജോസഫിനും കുടുംബത്തിനുമുള്ള 3.45 ഏക്കര്‍ സ്ഥലത്ത് നിന്നാണ് ദുരിതബാധിതര്‍ക്കായി ഭൂമി വിട്ടു നല്‍കിയത്. അത്യാവശ്യമായി വന്നാല്‍ കൂടുതല്‍ സ്ഥലം വിട്ടു നല്‍കുമെന്ന് ജോസഫിന്റെ മക്കള്‍ പറഞ്ഞു. ഭൂരേഖ കൈമാറുന്ന ചടങ്ങില്‍ ജോസഫിന്റെ മക്കളായ അനൂപ്, ആദര്‍ശ്, അഭിലാഷ് എന്നിവരും സംബന്ധിച്ചു. മലാപ്പറമ്പ് താമസിക്കുന്ന ടി.സി ജോസഫ് പാലക്കുന്നേല്‍ ഗവ കരാറുകാരനും തോട്ടമുടമയും സാമൂഹിക പ്രവര്‍ത്തകനുമാണ്.

 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് നടക്കാവ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍: നല്‍കിയത് 10.5 ലക്ഷം!

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് നടക്കാവ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍: നല്‍കിയത് 10.5 ലക്ഷം!

കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മണിക്കൂര്‍ കൊണ്ട് സമാഹരിച്ച് നല്‍കിയത് പത്ത് ലക്ഷത്തി അന്‍പതിനായിരം രൂപ. തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ചെക്ക് കൈമാറി. എ.പ്രദീപ് കുമാര്‍ എം.എല്‍.എ സനിനിഹിതനായിരുന്നു. ക്ലാസ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഒരു ദിവസം കൊണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അവരുടെ സുഹൃത്തുക്കളെയും ബന്ധുജനങ്ങളെയും കണ്ട് പിരിവെടുത്തിട്ടാണ് ഇത്രയും തുക സംഭാവനയായി ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+