കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലാ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് കൈത്താങ്ങായി സുനിൽ: സംഭവം വടകരയില്‍!

  • By Desk
Google Oneindia Malayalam News

വടകര: ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുനില്‍ മുതുവന പാവപ്പെട്ട രോഗികളുടെ ചികിത്സാചെലവും കൂട്ടിരിപ്പും ഏറ്റെടുക്കുന്നു. സന്നദ്ധത പ്രകടിപ്പിച്ച് കൊണ്ടുള്ള രേഖ വടകര ജില്ല ആശുപത്രി സൂപ്രണ്ട് കെ.വി. അലിക്ക് കൈമാറി. തൊണ്ട, ചെവി, മൂക്ക്, കണ്ണ് എന്നിവയ്ക്ക് അസുഖം ബാധിച്ച് ഓപ്പറേഷന്‍ അത്യാവശ്യമായി വരുന്ന 15ല്‍പരം പാവപ്പെട്ടരെയാണ് സുനില്‍ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

medicinekeralaflood

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ സബ് കോണ്‍ട്രാക്ടറായ സുനില്‍ ഇതിനകം നിരവധി ജീവകാരുണ്യപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിട്ടുണ്ട്. സുനിലിന്‍െറ ചെലവില്‍ നടത്തുന്ന 40ാമത്തെ മെഡിക്കല്‍ ക്യാമ്പ് സപ്റ്റംബര്‍ മൂന്നിന് മണിയൂരില്‍ നടക്കും. ചടങ്ങില്‍ അനൂപ് അനന്തന്‍ പദ്ധതിയെ കുറിച്ച് സംസാരിച്ചു. മണിയൂര്‍ പഞ്ചായത്ത് മെമ്പര്‍ സി. വിനോദന്‍, സംഗീത സംവിധായകന്‍ പ്രേം കുമാര്‍ വടകര, ലേ സെക്രട്ടറി എം.കെ. പ്രഭാകരന്‍, നഴ്സിംങ് സൂപ്രണ്ട് ലൈലാമണി, ഹെഡ് നഴ്സ് ഷൈലജ, അംബുജാക്ഷി, ഇ. മുരളിനാഥ് തിരുവള്ളൂര്‍, സുനില്‍ മുതുവന എന്നിവര്‍ സംസാരിച്ചു.
Kozhikode
English summary
kozhikkode local news about man who offers help to flood victims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X