കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളില്‍ നിന്നും നിര്‍ബന്ധിത പിരിവ് നടത്തില്ല: മന്ത്രി ടിപി രാമകൃഷ്ണന്‍, വിഭവ സമാഹരണം ഫറോക്കില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളില്‍ നിന്നും നിര്‍ബന്ധിത പിരിവ് നടത്തുന്നില്ലെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. സ്‌കൂളുകളില്‍ കുട്ടികളില്‍ നിന്ന് പിരിക്കുന്ന തുക അവരുടെ രക്ഷിതാക്കള്‍ കൊടുത്തയയ്ക്കുന്ന തുകയാണ്. സംഭാവന നല്‍കാത്ത കുട്ടികള്‍ക്കെതിരെ ഒരു ശിക്ഷാ നടപടിയും സ്വീകരിക്കുന്നില്ല. ജനങ്ങള്‍ സ്വയം സന്നദ്ധമായി സംഭാവന ചെയ്യുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. നവകേരള നിര്‍മ്മിതിയ്ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ നടക്കുന്ന വിഭവ സമാഹരണ ചടങ്ങ് ഫറോഖില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


ഫറോക്ക് എം.എല്‍.എ ഓഫീസില്‍ നടന്ന ധനശേഖരത്തില്‍ 1,39,61802 രൂപയാണ് ലഭിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം വില്ലേജിലെ സാമുവല്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള 22 സെന്റ് സ്ഥലവും കാക്കൂര്‍ വില്ലേജിലെ എസ്. സീതയുടെ ഉടമസ്ഥതയിലുള്ള 15 സെന്റ് സ്ഥലവും എം.എല്‍.എ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഓണത്തിന് വസ്ത്രമെടുക്കാന്‍ മാറ്റി വെച്ച 1020 രൂപ തുമ്പയില്‍ എ.എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനി നീനു മോള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സന്തോഷ് ട്രോഫി കളിക്കാരനായ ജി.ആര്‍. ഹസ്സന്‍ 10,000 രൂപയും ജി.ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 2.5 ലക്ഷം രൂപയും ഉള്‍പ്പെടെ സഹായവുമായി ദുരിതാശ്വാസ നിധി സിറ്റിംഗിലേക്ക് നിരവധിയാളുകള്‍ എത്തി.

relieffund-15368

വി.കെ.സി ഗ്രൂപ്പ് ഓഫ് കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നല്‍കിയ 58 ലക്ഷം രൂപ, ചെറുവണ്ണൂര്‍ ജനകീയ കൂട്ടായ്മ 50,000 രൂപ, രാമനാട്ടുകര മുനിസിപ്പാലിറ്റി 116210 രൂപ, ഫറോക്ക് മുനിസിപ്പാലിറ്റി 5 ലക്ഷം രൂപ, ഫറോക്ക് കോപ്പറേറ്റീവ് കോളേജ് ഒരു ലക്ഷം രൂപ, കാലിക്കറ്റ് ടൈല്‍സ് ഒരു ലക്ഷം രൂപ, സുഭദ്ര അമരത്ത് പെന്‍ഷന്‍ തുകയായ 10000 രൂപ, സി.കെ. വിജയകൃഷ്ണന്‍ മാസ്റ്ററുടെ ഒരു മാസത്തെ പെന്‍ഷന്‍ തുക 30,000 രൂപ, വി.ജി. കണ്‍സ്ട്രഷന്‍സ് ഗോകുലം നടുവട്ടം ജീവനക്കാര്‍ 50,000 രൂപ, വേണുഗോപാല്‍ അച്ചിക്കാട്ട് 50,000 രൂപ, നല്ലൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ബാക്കി വന്ന തുക 23800 രൂപ എന്നിവ മന്ത്രിക്ക് കൈമാറി. വി.കെ.സി. മമ്മദ് കോയ എം.എല്‍.എ, ദുരിതാശ്വാസനിധി സ്‌പെഷ്യല്‍ ഓഫീസറായ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, എ.ഡി.എം. ടി.ജനില്‍ കുമാര്‍, കോഴിക്കോട് തഹസില്‍ദാര്‍ കെ.ടി. സുബ്രഹ്മണ്യന്‍, രാമനാട്ടുകര നഗരസഭ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, ഫറോക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ കമറു ലൈല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Kozhikode
English summary
kozhikkode local news about minister tp ramakrishnan on relief fund collection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X