കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്റ്റേറ്റില്‍ അഴുകിയ കാട്ടുപോത്തിന്റെ ജഡം മകനെ കസ്റ്റഡിയില്‍ എടുത്തു, അമ്മ നിരാഹാരത്തില്‍!

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റില്‍ അഴുകിയ നിലയില്‍ കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയതിന്റെ പേരില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റിലെ ടാപ്പിങ്ങ് തൊഴിലാളിയെ കസ്റ്റഡിയില്‍ എടുത്തു പീഡിപ്പിക്കുന്നതായി ആരോപണം. മകനെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമൊവശ്യപ്പെട്ട അമ്മ വത്സ നടത്തു അനിശ്ചിതകാല സമരത്തിന് കര്‍ഷ കൂട്ടായ്മ പിന്തുണ പ്രഖ്യാപിച്ചു. വന്യമൃഗ സംരക്ഷണത്തിന്റെ പേരില്‍ മലയോര മേഖലയിലെ കര്‍ഷകരെയും തൊഴിലാളികളെയും വനം വകുപ്പ് ദ്രോഹിക്കുകയാണെന്ന് പ്രാദേശിക നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ പഞ്ചയത്തിലെ തയ്യില്‍ വീട്ടില്‍ ജയ്‌മോന്‍ എന്ന ടാപ്പിങ്ങ് തൊഴിലാളിയെയാണ് വനംവകുപ്പ് അധികൃതര്‍ പുലര്‍ച്ചെ രണ്ടരയ്ക്കു വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി കസ്റ്റഡിയില്‍ വച്ചു പീഡിപ്പിച്ചതെന്നു കര്‍ഷക നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ 29നായിരുു സംഭവം. പുലര്‍ച്ചെ വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ നോക്കുമ്പോഴാണ് ജോമോന്‍ വീട്ടില്‍നിന്ന് അപ്രത്യക്ഷമായ വിവരം അറിയുന്നത്. തുടര്‍ന്നു നാട്ടുകാര്‍ ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് രാവിലെ 7.45നു റെയ്ഞ്ച് ഓഫിസര്‍ ജോമോന്റെ മാതാവ് വല്‍സയുടെ ഫോണില്‍ വിളിച്ചു ജയ്‌മോനെ കസ്റ്റഡിയില്‍ എടുത്തതായി അറിയിച്ചത്. ഒരാളെ അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് തികച്ചും ജനാധിപത്യ വിരുദ്ധമായാണു പെരുവണ്ണാമുഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.

hungerstrike-

കസ്റ്റഡിയില്‍ വച്ചു ജയ്‌മോനെ മര്‍ദ്ദിക്കുകയും കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി കൊണ്ടുപോയെന്നു കുറ്റസമ്മത മൊഴി എഴുതി ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം അടക്കമുള്ള ജനപ്രതിനിധികളുടേയും കര്‍ഷക സംഘടനാ നേതാക്കളുടേയും പേരില്‍ സ്റ്റേഷന്‍ ആക്രമിച്ചു പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ ജാമ്യമില്ലാത്ത വകുപ്പു ചേര്‍ത്തു കള്ളക്കേസെടുക്കുകയും ചെയ്തു. ജയ്‌മോനെ റിമാന്റ് ചെയ്തതോടെ മകനില്ലാത്ത വീട്ടിലേക്കു പോകാനാവില്ല എന്നു പറഞ്ഞു അമ്മ വല്‍സ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിനു മുമ്പില്‍ രണ്ടു ദിവസമായി കുത്തിയിരിക്കുകയാണ്. ഇതേക്കുറിച്ചു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും വ്യവസ്ഥകള്‍ അട്ടിമറിച്ചാണു യുവാവിനെ റിമാന്റ് ചെയ്തത്. ജയ്‌മോന്റെ ഭാര്യ വിപിന, ഏഴും നാലും വയസ്സുള്ള മക്കള്‍ എന്നിവരും ഇവിടെയുണ്ട്.

വനം വകുപ്പിന്റെ ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് പശ്ചിമഘട്ട സംരക്ഷണ സമിതി, മലയോര വികസന സമിതി, വി ഫാം, ഇന്‍ഫാം, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം, ഹരിത സേന, രാഷ്ട്രീയ കിസാന്‍ മഹാ സഖ്യം, കര്‍ഷക കോണ്‍ഗ്രസ് തുടങ്ങി നിരവധി സംഘടനകള്‍ മാതാവിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും വനം വകുപ്പിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നും സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംയുക്തസമര സമിതി ചെയര്‍മാന്‍ ജിതേഷ് മുതുകാട്, കണ്‍വീനര്‍ ജോയി കണ്ണന്‍ചിറ, രാജന്‍ വര്‍ക്കി, ജോര്‍ജ് കുറ്റിയാനി എന്നിവര്‍ പങ്കെടുത്തു.

Kozhikode
English summary
kozhikkode local news about mothers protest againt custoey of son.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X