കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപ്പയ്ക്ക് കാരണം ഖബറിടം സംരക്ഷിക്കാത്തതോ? സൂപ്പിക്കടയില്‍ വിശ്വാസികളെ ലക്ഷ്യംവച്ച് മഖ്ബറ ഉയരുന്നു

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: നിപ്പാ വൈറസ് ബാധയുടെ മറവില്‍ വിശ്വാസികളെ ചൂഷണം ചെയ്യാന്‍ പന്തിരിക്കരയില്‍ ഒരു വിഭാഗം പുരോഹിതരുടെ ശ്രമം. നിപ വൈറസ് ബാധയ്ക്കും അപകട മരണങ്ങള്‍ക്കും കാരണം പണ്ടെന്നോ ഉള്ളൊരു മഖ്ബറ സംരക്ഷിക്കാത്തതിനാല്‍ ആണെന്ന പ്രചാരണത്തോടെ സൂപ്പിക്കടയില്‍ ശവകുടീര നിര്‍മാണം തകൃതിയില്‍. ഒരു വിഭാഗം പുരോഹിതര്‍ നടത്തുന്ന വിശ്വാസചൂഷണത്തിനെതിരെ വിശ്വാസികളും രംഗത്തെത്തി.


സൂപ്പിക്കടയിലെ കുയ്യണ്ടം മഹല്ലിലെ കപ്പള്ളിയിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മഖ്ബറ (ശവകുടീരം) നിര്‍മാണം പുരോഗമിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പെ ഇവിടെ ഒരു സൂഫിവര്യന്റെ മഖ്ബറ സംരക്ഷിച്ചിരുന്നെന്നും പിന്നീട് ഇതിന് നാശം സംഭവിച്ചതിനാലാണ് പ്രദേശത്ത് ദുരന്തങ്ങള്‍ ഉണ്ടാകുന്നതെന്നുമാണ് നിര്‍മാതാക്കള്‍ പ്രചരിപ്പിക്കുന്നത്. ഒരാള്‍ക്ക് ഇത്തരത്തില്‍ സ്വപ്‌നദര്‍ശനം ഉണ്ടായത്രെ. എന്നാല്‍, ഇങ്ങനെയൊരു മഖ്ബറയെപ്പറ്റി കേട്ടുകേള്‍വിപോലും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു.

makbara-15

മഖ്ബറ നിര്‍മാണത്തിനായി പല സ്ഥലങ്ങളില്‍നിന്നും പിരിവെടുപ്പ് നടക്കുന്നുണ്ട്. മഖ്ബറയുടെ ചുമര്‍ ഇതിനകം ഉയര്‍ന്നു. എന്നാല്‍, ഈ ചൂഷണത്തിനെതിരെ രംഗത്തുവരണമെന്നാണ് ഭൂരിപക്ഷം നാട്ടുകാരും വിശ്വാസികളും ആവശ്യപ്പെടുന്നത്. വസ്തുതാപരമായി അടിസ്ഥാനമില്ലാത്ത കാര്യം മതവുമായി കൂട്ടിക്കെട്ടി പണമുണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്ന് അവര്‍ ആരോപിക്കുന്നു.


വിശ്വാസത്തെ ചൂഷണം ചെയ്യുന്ന മഖ്ബറ നിര്‍മാണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് കുയ്യണ്ടം മഹല്ല് ഖത്തീബ് സൈതലവി മദനി വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തങ്ങള്‍ ഉണ്ടായത് ഖബറിടം സംരക്ഷിക്കാത്തതുകൊണ്ടാണെങ്കില്‍ പാവപ്പെട്ടവരുടെ ജീവനെടുക്കുന്ന അത്തരം ഖബറിടം പൂര്‍ണമായി പൊളിച്ചു മാറ്റുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Kozhikode
English summary
kozhikkode local news about nippah and burial.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X