വിദേശത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമം: വടകരയിൽ മൂന്ന് പേർ അറസ്റ്റിൽ
വടകര: ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് വടകരയിൽ നടത്തിയ സ്‌പെഷൽ ഡ്രൈവിൽ ഖത്തറിലേക്ക് കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ.കാസർകോഡ് സ്വദേശികളായ കാഞ്ഞങ്ങാട് മടിക്കൈ അരയി വട്ടത്തോട് മുനീർ(37),പെരിയ കുണിയ വാടക ക്വാട്ടേഴ്‌സിൽ താമസക്കാരനും,കണ്ണൂർ ഇരിക്കൂർ പഴയംകോട് മുബാറക് മൻസിൽ എം.മുസ്തഫ(57),കാഞ്ഞങ്ങാട് കരിവളം പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ സക്കീന മൻസിൽ സിദ്ദിഖ്(26)എന്നിവരെയാണ് പിടികൂടിയത്.
കോഴിക്കോട് റൂറൽ എസ്.പി.ജെ.ജയ്‌ദേവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വടകര സി.ഐ ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദേശീയ പാതയിലെ പാലയാട്ട് നട വെച്ച് വാഹന പരിശോധനയ്ക്കിടയിലാണ് കെ.എൽ-60 ജി-5430 ഹ്യൂണ്ടായ് കെ 10 കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പ്രതികൾ അറസ്റ്റിലാകുന്നത്.ഖത്തറിലേക്ക് പോകാൻ കരിപ്പൂർ എയർപോർട്ടിൽ എത്തിച്ചേരുന്ന യാത്രക്കാരനെ ഏൽപ്പിക്കാനാണ് കഞ്ചാവ് കൊണ്ട് പോയത്.വടകരയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട ഖത്തറിലേക്ക് കടത്താന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് കൊണ്ട് പോവുകയായിരുന്ന കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍.1.830 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മാരുതി കെ ടെന്‍ കാറും പോലീസ് കാസ്റ്റഡിയില്‍ എടുത്തു.കാസര്‍ഗോഡ് സ്വദേശികളായ മുനീര്‍ (33)അരയില്‍ വട്ടത്തോട് ,മടിക്കയില്‍ കാഞ്ഞങ്ങാട്,സിദ്ദിക്ക്( 26)നീസാ മന്‍സില്‍,പൊഴിഞ്ഞ വളപ്പില്‍ കാഞ്ഞങ്ങാട് ,മുസ്തഫ(57)കുനിയ ,പെരിയ കാസര്‍ഗോഡ് . എന്നിവരെ വടകര സി ഐ മധുസൂദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റടിയിലെടുത്തു .
എസ് ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ വടകര പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി . വടകര പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ ബുധനാഴ വൈകിട്ട് ദേശീയ പാതയില്‍ പാലയാടില്‍ വെച്ച് വാഹനം തടഞ്ഞു നിര്‍ത്തിയാണ് കഞ്ചാവ് കടത്തുകാരെ പോലീസെ കസ്റ്റഡിയിലെടുത്തത് .
കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഖത്തറിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ വഴി കഞ്ചാവ് കടത്താനായിരുന്നു നീക്കം പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു .പോലീസ് നടത്തിയ റെയ്ഡില്‍ എ എസ് ഐ ഗംഗാധരന്‍ സി പി ഒമാരായ രാജീവന്‍ ഷാജി സജിലേഷ് ,അനില്‍ കുമാര്‍ ,ഷിരാജ് ,സഭീഷ് ,പ്രദീപന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications