കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫൗസിയയുടെ മരണം: മക്കള്‍ക്ക് 20 ലക്ഷം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച്‌, മരണം ചികിത്സാ പിഴവി

  • By Desk
Google Oneindia Malayalam News

മുക്കം: കറുത്തപറമ്പ് സ്വദേശി ഫൗസിയയുടെ മരണത്തില്‍ മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ എന്‍സി ഹോസ്പിറ്റലിലേക്ക് മാര്‍ച്ച് നടത്തി. കറുത്തപറമ്പ് മുഹമ്മദിന്റെ മകളും വെസ്റ്റ് കൊടിയത്തൂർ പി.പി ഷൗക്കത്തിന്റെ ഭാര്യയുമായ ഫൗസിയ (30) ആശുപത്രിയില്‍വച്ച് മരണപ്പെടുകയായിരുന്നു. ചികിത്സാ പിഴവാണ് മരണകാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

മരണവുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്ഷൻ കമ്മറ്റിയുടെ മാർച്ച്. ഫൗസിയയുടെ 4 പിഞ്ചു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വിതം നഷ്ടപരിഹാരതുക ഉടൻ നൽകണമെന്നാവിശ്യപ്പെട്ടാണ് സമരം. മരിച്ച ഫൗസിയയുടെ കൈക്കുഞ്ഞടക്കം നൂറുകണക്കിനു പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഞായറാഴ്ച്ച 11 മണിയോടെ കറുത്തപറമ്പ് അങ്ങാടിയിൽ നിന്നും ആരംഭിച്ച മാര്‍ച്ച് ഹോസ്പിറ്റല്‍ പരിസരത്ത് പൊലീസ് തടഞ്ഞു. 20 ലക്ഷം രൂപ നൽകാൻ തയ്യാറാവുന്നില്ലെങ്കിൽ അധികാരികളുടെ വീട്ടുപടിക്കൽ അനിശ്ചിതകാല സത്യഗ്രഹമുൾപ്പെടെയുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് ആകഷൻ കമ്മറ്റി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

compensationfordeath

ആകഷൻ കമ്മറ്റി രക്ഷാധികാരിയും കാരശ്ശേരി പഞ്ചായത്ത്‌പ്രസിഡന്റുമായ വി.കെ വിനോദ് ഉദ്‌ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മറ്റി കൺവീനർ സവാദ് ഇബ്രാഹിം, ഭാരവാഹികളായ പി.കെ.സി മുഹമ്മദ്, ഇബ്രാഹിം ചക്കിങ്ങൽ, ജി. അബ്ദുൽ അക്‌ബർ, ശംസുദ്ധീൻ ബാവ, കെ.വി.സുൽഫീക്കർ, സലീം പൊയിലിൽ, മോണി, അനസ്, ഗിരീഷ് കാരക്കുറ്റി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ,റഹ്മത്ത് പറശ്ശേരി,ടി. വിശ്വനാഥൻ, ഷാജികുമാർ, ശിഹാബ് കറുത്തപറമ്പ്, മുനീർ വലില്ലാപുഴ, വിനോദ് മാന്ത്ര,ബാബു എള്ളങ്ങൽ, ശരീഫ് കാരശ്ശേരി, വി.പി ജമീല,സുനില കണ്ണങ്കര,മിനി കണ്ണങ്കര, പ്രസന്ന കുഞ്ഞൻ, സവാദ് ഇബ്രാഹിം, ഇബ്രാ ഹിം ചക്കി തുടങ്ങിയവര്‍ പങ്കെടുത്തു.

Kozhikode
English summary
kozhikkode local news about people seeks compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X