കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെട്ടിടനിര്‍മാണ അനുമതിക്ക് സോഫ്റ്റ് വെയര്‍ റെഡി!! അനുമതിക്ക് പഞ്ചായത്തില്‍ കയറിയിറങ്ങണ്ട!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ നഗരസഭകളില്‍ കെട്ടിട നിര്‍മാണ അനുമതിക്കായുള്ള സോഫ്റ്റ്വെയര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും അടുത്ത വര്‍ഷത്തോടെ എല്ലാ പഞ്ചായത്തുകളിലും ഈ സോഫ്റ്റ്‌വെയര്‍ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി കെ. ടി ജലീല്‍. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ എഞ്ചിനിയറിംഗ് വിഭാഗം ജനകീയാസൂത്രണ പദ്ധതികളുടെ ഉത്തരമേഖല അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട വിവരങ്ങള്‍ ഓണ്‍ലൈനില്‍ കിട്ടാന്‍ ഈ സോഫ്റ്റ്‌വയര്‍ ഉപകരിക്കും. കോഴിക്കോട് കേര്‍പ്പറേഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ദതി പൂര്‍ത്തിയായിട്ടുണ്ട്.

ഒരു വീടിന്റെയോ കെട്ടിടത്തിന്റെയോ അപേക്ഷയുമായി വരുന്നയാളെ അപേക്ഷയിലെ ന്യൂനതകള്‍ കൃത്യമായി മനസ്സിലാക്കാതെ അയാളെ പറഞ്ഞയക്കുകയും പിന്നീട് ഓരോ തവണ വരുമ്പോഴും കൃത്യമായ രേഖകള്‍ ഇല്ലെന്നു പറഞ്ഞു മടക്കുന്ന രീതി സംസ്ഥാനത്തുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ വരുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ മേഖയയിലെ എന്‍ജിനിയര്‍മാരുടെ കുറവ് ഈ മാസത്തോടെ നികത്തും. 4500 ഓളം വരുന്ന എന്‍ജിനിയര്‍ തസ്തികയില്‍ നിയമനം നടന്നിട്ടുണ്ട്. 70%ത്തോളം പെണ്‍കുട്ടികള്‍ ഈ രംഗത്തേക്ക് കടന്നു വന്നത് ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ktjaleel-01

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലത, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍ഡ് കെ തുളസിബായ്, പത്മനാഭന്‍ കോഴിക്കോട് ഡെപ്യൂട്ടിമേയര്‍ മീരാദര്‍ശക്‌ മരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി വി ലളിത പ്രഭ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍ഡ് റീന മുണ്ടേങ്ങാട്ട്, വി കെ വിനോദ്, ഒ.പി ശോഭന, കെ ഡി അജയഘോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Kozhikode
English summary
kozhikkode Local News about permission for building construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X