പ്രളയം: കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ശനിയാഴ്ച സ്വകാര്യ ബസ് ഓടിയത് ദുരിതബാധിതര്‍ക്കായി
കോഴിക്കോട്: പ്രളയദുരിതബാധിതരെ സഹായിക്കാനും നവകേരള നിര്‍മ്മിതിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് ധനസമാഹരണത്തിനായാണ് കോഴിക്കോട് - കുറ്റ്യാടി റൂട്ടില്‍ ശനിയാഴ്ച സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയത്. ടൗണ്‍ഹാളിന് സമീപം ജില്ലാ കലക്ടര്‍ യു വി ജോസ് ബസുകളുടെ യാത്രയുടെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു.
കോഴിക്കോട് കുറ്റ്യാടി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി കെ ബീരാന്‍കോയ, സെക്രട്ടറി എ സി ബാബു രാജ്, ജോയിന്റ് സെക്രട്ടറി റെനീഷ് ഇ, ടി റിയാസ് എന്നിവര്‍ സംബന്ധിച്ചു. ജീവനക്കാരുടെ വേതനവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. യാത്രക്കാര്‍ നല്‍കിയ തുക മുഴുവനായും ടിക്കറ്റ് നല്‍കിയാണ് ദുരിതാശ്വാസ നിധിയിലേക്ക് അമ്പതോളം സ്വകാര്യ ബസുകള്‍ ധനസമാഹരണം നടത്തിയത്.

ട്രോമകെയര്‍ കോഴിക്കോട് (ട്രാക്ക്) മുഖാന്തിരം ദുരിതബാധിതരെ സഹായിക്കാന്‍ ഗള്‍ഫില്‍ നിന്ന് വന്ന സാധനങ്ങള്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അഡി. തഹസില്‍ദാര്‍ ഇ. അനിതകുമാരി, ട്രോമാകെയര്‍ കോഴിക്കോട് പ്രസിഡണ്ട് അഡ്വ. പ്രദീപ്കുമാര്‍, സി.എം ട്രോമാകെയര്‍ കോഴിക്കോട് പാട്രണ്‍ ആര്‍ ജയന്ത് കുമാര്‍, അബുദാബി യുനിവേര്‍സല്‍ ഹോസ്പിറ്റല്‍ പ്രതിനിധി ജംഷാസ് മുഹമ്മദ്, ട്രോമാകെയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ടി.എസ് വെങ്കിടാചലം, മഹീന്ദ്ര ലിമ്പാച്ചിയ എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് സ്വദേശിയായി അബുദാബി യുനിവേര്‍സല്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ ഷബീര്‍ നെല്ലിക്കോട്, ട്രോമാകെയര്‍ കോഴിക്കോട് എക്‌സിക്യൂട്ടീവ് മെമ്പര്‍ ഇ.കെ രാധാകൃഷ്ണന്‍, എന്നിവരുടെ നേതൃത്വത്തിലാണ് യു.എ.ഇ ദുബായ്, അബുദാബി എന്നിവിടങ്ങളിലുളള വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നും സാധനങ്ങള്‍ ശേഖരിച്ചത്. 445 ബോക്‌സുകളിലായി 12.8 ടണ്‍ സാധനങ്ങളാണ് കോഴിക്കോട് എത്തിച്ച് കലക്ടര്‍ക്ക് കൈമാറിയത്. വസ്ത്രങ്ങള്‍, കമ്പിളി പുതപ്പുകള്‍, ഭക്ഷണസാധനങ്ങള്‍, ഔഷധങ്ങള്‍ തുടങ്ങിവയാണ് ബോക്‌സുകളില്‍ എത്തിച്ചത്.












Click it and Unblock the Notifications