കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈംഗിക പീഡനം: മുഖ്യമന്ത്രിയെക്കാള്‍ തനിക്ക് വിശ്വാസം മാര്‍പ്പാപ്പയിലെന്ന് എംഎന്‍ കാരശേരി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരള മുഖ്യമന്ത്രിയെക്കാള്‍ തനിക്ക് വിശ്വാസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയിലാണെന്ന് എം.എന്‍ കാരശേരി. പൊലീസ് ഫ്രാങ്കോയെ അറസ്റ്റു ചെയ്ത് വിചാരണ ചെയ്താല്‍ മാര്‍പ്പാപ്പ അദ്ദേഹത്തിന്റെ ബിഷപ്പ് പട്ടം എടുത്തുകളയും. ബിഷപ്പ് പട്ടം എടുത്തു കഴിഞ്ഞാല്‍ കേരള സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യും. ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം തീരും. മുന്‍ബിഷപ്പിനെ അറസ്റ്റു ചെയ്താല്‍ കത്തോലിക്കാ സഭയുടെ വോട്ട് നഷ്ടമാകില്ല എന്നാണ് പിണറായി വിജയന്റെ ധാരണ. അങ്ങനെ എങ്കിലും ഈ പ്രശ്‌നം പരിഹരിക്കപ്പെടുമല്ലോ എന്നാണ് തന്റെ പ്രതീക്ഷയെന്നും എംഎന്‍ കാരശേരി പറഞ്ഞു. കന്യാസ്ത്രീകളെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മതേതര സമാജത്തിന്റെ 24 മണിക്കൂര്‍ കുത്തിയിരിപ്പ് സമരത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ മോശം കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. സന്യാസിനിമാര്‍ക്കു പോലും അവരുടെ മഠത്തില്‍ മാനത്തിനും ജീവനും രക്ഷയില്ലാതായി എന്ന് അവര്‍ നിരത്തിലിറങ്ങി മാധ്യമങ്ങളുടെ മുന്നില്‍ വിളിച്ചുപറയുമ്പോള്‍ നമ്മള്‍ ഇങ്ങനെ ജീവിച്ചിട്ട് എന്താണ് കാര്യം.? പണാധിപത്യവും മതാധിപത്യവും എവിടെ എത്തിനില്‍ക്കുന്നു എന്ന് ചിന്തിക്കണം. എല്ലാ സമുദായത്തിലുമുള്ള പൗരോഹിത്യത്തിനും എതിരെ ജനാധിപത്യവിശ്വാസികള്‍ പൊരുതണമെന്നും എം.എന്‍ കാരശേരി കൂട്ടിച്ചേര്‍ത്തു.

mnkarassery-153

കെ.പി രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. കെ.സി അബു, കെ. അജിത, ബിജു ആന്റണി, ഹരീന്ദ്രനാഥ് മൊകവൂര്‍, പി.എന്‍ ജോസഫ്, ശ്രീശൈലം ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സമരത്തില്‍ പങ്കെടുത്തു.

Kozhikode
English summary
kozhikkode local news about prof mn karassery's statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X