വനിതാ നേതാവിനെ പീഡിപ്പിച്ച കേസ്: ആരോപണ വിധേയനായ എംഎല്‍എ പികെ ശശിയുടെ കോലം കത്തിച്ചു
വടകര: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയുടെ കോലം റവല്യൂഷനറി മഹിളാ ഫെഡറേഷന്റെ നേതൃത്വത്തില്‍ കത്തിച്ചു. നാദാപുരം റോഡില്‍ പ്രതിഷേധ പ്രകടനത്തിനു ശേഷമായിരുന്നു കോലം കത്തിക്കല്‍. ഏരിയാ സെക്രട്ടറി ടി.പി മിനിക, ടി.കെ അനിത, ജാനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസഓഫീസറും ഓഫീസ് സ്റ്റാഫും ഉപജില്ലയിലെ അധ്യാപകരും അധ്യാപകേതര ജീവനക്കാരും ചേര്‍ന്ന്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 2,66,500 രൂപ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സുരേന്ദ്രൻ വടകര തഹസിൽദാർ പി.കെ.സതീഷ്കുമാറിന് കൈമാറി. ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ.പി.രമേശന്‍, സംഘടന പ്രതിനിധികളായ കെ.കെ.മുരളീധരന്‍, ഓ.കെ.കുഞ്ഞബ്ദുള്ള, ടി.മുഹമ്മദ്‌ഇക്ബാല്‍, പി.കെ.ദേവദാസ്, ടി.എന്‍.കെ.ശശീന്ദ്രന്‍, പി.കെ.കോയ, പവിത്രന്‍, എന്‍.പി.അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications