കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലേത് പക്ഷിസങ്കേതം ജഡ്ജിമാര്‍ക്ക് പാര്‍ക്കിങിന് നല്‍കുന്ന പരിസ്ഥിതി ബോധം: പി.ടി തോമസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കൊച്ചി നഗരത്തിലെ പക്ഷിസങ്കേതമായ മംഗളവനത്തിന്റെ തനത് സ്വഭാവം നശിപ്പിച്ച് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കാര്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടമാക്കി മാറ്റിയവരാണ് മലയാളികളെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പി.ടി തോമസ് എംഎല്‍എ. ഇത്തരം വികലമായ പരിസ്ഥിതി ബോധം പേറുന്നവരാണ് നമ്മള്‍.

ബ്രിട്ടിഷുകാര്‍ 200 വര്‍ഷത്തിലേറെ മൂന്നാറില്‍ അധിവസിച്ചിട്ടും ഒരു ഇരുനില കെട്ടിടം പോലും പണിയാതിരുന്നത് അവിടത്തെ പരിസ്ഥിതിയുടെ പ്രത്യേകത മനസ്സിലാക്കിയതിനാലാണ്. എന്നാല്‍ ഇന്ന് അവിടെ പത്തിലേറെ നിലകളുള്ള കെട്ടിടങ്ങള്‍ ഉയരുന്നു. സൈലന്റ്‌വാലിയെ ഇന്ദിരാഗാന്ധി സംരക്ഷിച്ചതുപോലെ ഇച്ഛാശക്തിയോടെയുള്ള ഒരു മുന്നേറ്റം പശ്ചിമഘട്ടത്തിന്റെ കാര്യത്തിലും ഉയര്‍ന്നുവരണമെന്നും പി ടി തോമസ് കൂട്ടിച്ചേര്‍ത്തു. പൊലീസ് കോണ്‍ഫറന്‍സ് ഹാളില്‍ 'പുനര്‍നിര്‍മ്മിക്കപ്പെടേണ്ട കേരളം' എന്ന സെമിനാര്‍ പരമ്പരയില്‍ 'പരിസ്ഥിതി കേരളം' വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പി.ടി തോമസ്.

ptthomas-15

സംസ്ഥാനത്ത് അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ക്ക് മരണമണി മുഴങ്ങുന്ന വിധത്തില്‍ വികലമായ നെല്‍ത്തട തണ്ണീര്‍ത്തട നിയമം നിലനില്‍ക്കുമ്പോള്‍ നവകേരള സൃഷ്ടി എങ്ങനെ സാധ്യമാകും? തണ്ണീര്‍ത്തടങ്ങള്‍ ശാസ്ത്രീയമായി സംരക്ഷിക്കുക എന്നതു തന്നെയാണ് പുതിയ കേരള നിര്‍മ്മിതിയില്‍ ആദ്യം ചെയ്യേണ്ടത്. കേരളത്തിലെ പരിസ്ഥിതിയുടെ സവിശേഷതകള്‍ അറിയാന്‍ കഴിയാത്ത ഭരണാധികാരികള്‍ എത്രകോടി ചെലവിട്ടാലും നവകേരളം സൃഷ്ടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ടമെന്ന ജലഗോപുരത്തെ സംരക്ഷിക്കണമെന്ന് മാധവ്ഗാഡ്ഗിലും പരിസ്ഥിതി പ്രവര്‍ത്തകരും പറയുമ്പോള്‍ അതിനെതിരെ കള്ളപ്രചാരണം അഴിച്ചുവിടാനാണ് ആദ്യം മുതല്‍ എല്ലാവരും ശ്രമിച്ചത്. രാഷ്ട്രീയപാര്‍ട്ടികളും മതസാമുദായിക സംഘടനകളും അതില്‍ പങ്കുചേര്‍ന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തതാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വീണ്ടും വെള്ളംചേര്‍ത്താണ് ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിസ്ഥിതി ലോലമെന്ന് കണ്ടെത്തിയ ഒരു ഭൂപ്രദേശത്തെ സര്‍ക്കാര്‍ ഉത്തരവിലൂടെ മറികടക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ തിരിച്ചറിയണമെന്നും പി ടി തോമസ് പറഞ്ഞു.

Kozhikode
English summary
kozhikkode local news about pt thomas on mangalavanam kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X