കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ കുട്ടികൾക്ക് വടകരയിലെ അധ്യാപകരുടെ വക പഠനോപകരണങ്ങൾ: ദൗത്യത്തിന് പിന്നില്‍ കെഎസ്ടിഎ

  • By Desk
Google Oneindia Malayalam News

വടകര: കാലവർഷ കെടുതി മൂലം എല്ലാം നഷ്ട്ടപെട്ട വയനാട്ടിലെ വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ കൈത്താങ്ങ്.കെ.എസ്.ടി.എ വടകര സബ്ബ് ജില്ലാ കമ്മറ്റിയാണ് സ്കൂൾ ബാഗ്,നോട്ട് ബുക്കുകൾ,ഇൻസ്ട്രുമെന്റ് ബോക്സ്,വാട്ടർ ബോട്ടിൽ,പേന,തുടങ്ങിയ സാമഗ്രികൾ ശേഖരിച്ച് 200 പഠനോപകരണ കിറ്റുകളാക്കിയത്.അധ്യാപകരിൽ നിന്നും, പൊതു ജനങ്ങളിൽ നിന്നുമായി ശേഖരിച്ച പഠനോപകാരണങ്ങൾക്ക് ഒന്നേകാൽ ലക്ഷം രൂപയോളം വില വരും.വയനാട്ടിലേക്ക് പഠനോപകരണവുമായി പുറപ്പെട്ട വാഹനം വടകര സി.ഐ.ടി.മധുസൂദനൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു.

kstabooksa-1

കെ.നിഷ,കെ.രഞ്ജുമോൻ,ടി.വി.പുഷ്പവാസൻ,കെ.അജിത,വി.പി.സന്ദീപ്,കെ.കെ.ബിജുഷ്,ടി.ഷൈജു,പി.പ്രമോദ് എന്നിവർ നേതൃത്വം നൽകി.കേരള ഓട്ടോ മൊബൈൽ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി.അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.അശോകൻ തുക വടകര തഹസിൽദാർ പി.കെ.സതീഷ്കുമാറിന് കൈമാറി.അടക്കാത്തെരു എ.ആർ.റെസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75000 രൂപയുടെ ചെക്ക് പ്രസിഡണ്ട് ടി.വത്സൻ,സെക്രട്ടറി വടക്കയിൽ റഫീഖ് എന്നിവർ ചേർന്ന് തഹസിൽദാർക്ക് കൈമാറി.
Kozhikode
English summary
kozhikkode local news about teachers arranges books for students in wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X