കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളി ബ്രാഹ്മണ സമൂഹം ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി; ഉത്സവപൊലിമ ഉപേക്ഷിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹവും കാലിക്കറ്റ് യങ് ബ്രാഹ്മിണ്‍സ് അസോസിയേഷനും സ്വരൂപിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മന്ത്രി ടിപി രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. മഠം പ്രസിഡന്റ് പി. ധര്‍മരാജന്‍, സെക്രട്ടറി വി.പി രവി, ട്രഷറര്‍ കെ.എന്‍ കൃഷ്ണമണി, തളി ശ്രീ മഹാഗണപതി ബാലസുബ്രഹ്മണ്യന്‍ ക്ഷ്രേത്ര കമ്മിറ്റി പ്രസിഡണ്ട് ഡോ. വി.പി ബാലസുബ്രഹ്മണ്യന്‍, സെക്രട്ടറി ആര്‍. വെങ്കിടേശ്വരന്‍, ട്രഷറര്‍ ബി. വെങ്കിട്ടരാമന്‍ എന്നിവര്‍ തുക കൈമാറി.

kerala flood

വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും കമ്പിളിപുതപ്പും വസ്ത്രങ്ങളും നേരത്തേ നല്‍കിയതിനു പുറമേ തളിമഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി രഥോത്സവത്തിന്റെ പൊലിമ ഉപേക്ഷിച്ച് സ്വരൂപിച്ച തുകയാണ് മന്ത്രിക്ക് കൈമാറിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി ആന, പഞ്ചവാദ്യം, കരിമരുന്ന് പ്രയോഗം, തളി ക്ഷേത്രകുളം വര്‍ണവിളക്കുകളാല്‍ അലങ്കരിക്കുന്ന വര്‍ഷങ്ങളായി നടക്കുന്ന കാഴ്ച എന്നിവയെല്ലാം പ്രളയ ദുരിതത്തിന്റെ സാഹചര്യത്തില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.

എകെജി പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നു! സിപിഎമ്മിനെതിരെ വിടി ബല്‍റാമിന്‍റെ എജ്ജാതി ട്രോള്‍ പോസ്റ്റ്എകെജി പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നു! സിപിഎമ്മിനെതിരെ വിടി ബല്‍റാമിന്‍റെ എജ്ജാതി ട്രോള്‍ പോസ്റ്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ ട്രഷറിയിലെ മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 6,31,43,345 രൂപയാണ്. സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, വ്യക്തികള്‍, തുടങ്ങിയവരില്‍ നിന്നും ദിവസേന മികച്ച രീതിയിലുളള ധനസഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്നതെന്ന് കലക്റ്റര്‍ അറിയിച്ചു.

Kozhikode
English summary
kozhikkode local news about thali brahmin communit's contribution to relief activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X