• search

പ്രളയമേഖലയിൽ വ്യത്യസ്ഥ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി തോടന്നൂർ ബ്ലോക്ക്: വീടുകള്‍ കയറി സംഭരണം!

  • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    വടകര: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ വഴിയിലൂടെ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്. മറ്റു സംഘടനകളും സ്ഥാപനങ്ങളും പൊതുവേ ഭക്ഷണം, വസ്ത്രം, പുതപ്പ്, മരുന്ന് തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വയനാട്ടിലെ ദുരിതബാധിതർക്ക് ആവശ്യമായ മുഴുവൻ വീട്ടു പാത്രങ്ങളും നൽകാനാണ് ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കുന്നത്. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ബഹുജന കൺവെൻഷനിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമായി.

    വയനാട് ജില്ലയിലെ ദുരിതബാധിത കുടുംബങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും കഴിക്കാനും ആവശ്യമായ പാത്രങ്ങളാണ് നൽകുക. ഓരോ കുടുംബത്തിനും ഇത്തരം പാത്രങ്ങൾ അടങ്ങുന്ന കിറ്റ് നൽകും. 28, 29 തീയതികളിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള വീടുകൾ കയറിയാണ് ഇവ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുക. ഇതിനായി അംഗൻവാടി വർക്കർമാർ, കോ-ഓർഡിനേറ്റർമാർ ആയിട്ടുള്ള 133 സ്ക്വാഡുകൾ രൂപീകരിച്ചു. പാത്രങ്ങളുടെ കിറ്റുകൾ വയനാട് ജില്ലാ കലക്ടർക്ക് കൈമാറും.

    thodannurblockreliefactivity

    ബഹുജന കൺവെൻഷനിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് സുമ തൈക്കണ്ടി, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. മോഹനൻ, വി .പി.റിഷ, എഫ്.എം.മുനീർ, സി.പി.വിശ്വനാഥൻ, പി.ഗോപാലൻ, വടയക്കണ്ടി നാരായണൻ, കെ.എം.ബാബു,കണ്ടിയിൽ വിജയൻ, കെ.വി.സുധീഷ്, കെ.പ്രമോദ്, എൻ.കെ.കമല, സി.നാണു എന്നിവർ പ്രസംഗിച്ചു.

    English summary
    kozhikkode local news about thodannur bloack in flood activities camp.

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more