കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരന്തമുഖങ്ങളില്‍ സ്ത്രീകള്‍ എവിടെ എന്നു ചോദിക്കുന്നവര്‍ അറിയാന്‍: കോഴിക്കോട്ടെ ഒരുക്കങ്ങള്‍ ഇങ്ങനെ!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയാനന്തരം കേരളത്തെ രക്ഷിക്കാന്‍ എത്ര സ്ത്രീകളുണ്ടായി എന്നായിരുന്നു ചില സ്ത്രീവാദികളുടെ ചോദ്യം. എന്നാല്‍, എത്ര സ്ത്രീകള്‍ക്ക് നിങ്ങള്‍ സാഹചര്യമൊരുക്കി എന്ന് സ്ത്രീകള്‍ തിരിച്ചും ചോദിച്ചു. ഇപ്പോഴിതാ ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പരിശീലനം സിദ്ധിച്ച വനിതാ കേഡറ്റുകള്‍ ഇറങ്ങുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം സിദ്ധിച്ച അംഗങ്ങള്‍ ഉള്‍പ്പെടുന്ന പിങ്ക് അലര്‍ട്ട് ടീം പുറത്തിറങ്ങിയത്.

kudumbasreetraining-

100 അംഗങ്ങള്‍ അടങ്ങുന്ന ആദ്യ ബാച്ചിന്റെ ഉദ്ഘാടനം മേയര്‍ തോ'ത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. സ്തീകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയാത്ത ഒന്നുമില്ല എന്ന് അദ്ദേഹം പറഞ്ഞു. സുപ്രിം കോടതി വരെ ഇപ്പോള്‍ സ്ത്രീകള്‍ക്കൊപ്പമാണ്. ഒരു കാര്യത്തിലും അവര്‍ പിന്നാക്കം പോകേണ്ടവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kudumbasreerescue-1

കുടുംബശ്രീ ഡിസാസ്റ്റര്‍ മേനേജ്‌മെന്‍മെന്റ് ആന്‍ഡ് റിലീഫ് സെല്ലിന്റെ ഭാഗമായാണ് പിങ്ക് അലര്‍ട്ട എന്ന പേരില്‍ സന്നദ്ധസേന രൂപീകരിച്ചത്. ദുരന്തമുഖങ്ങളെ അതിജീവിക്കുന്നതിനും ദുരിതാശ്വാസത്തിനും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ പദ്ദതി തയ്യാറാക്കിയത്. നാഷ്ണല്‍ ഡിസാസ്റ്റര്‍ റസ്‌ക്യൂ ഫോഴ്‌സിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 25 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് വളണ്ടിയര്‍മാര്‍. ഇവര്‍ക്ക് പ്രത്യേകതരം യൂണിഫോമും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ജില്ലാ കുടുംബ ശ്രീ മിഷന്റെ സഹകരണത്തോട് ട്രോമ കെയര്‍ കോഴിക്കോട്, എല്‍ ജി കണ്ണങ്കണ്ടി എന്നീ സ്ഥാപനങ്ങള്‍ സംഘടനയുടെ കോ പാര്‍ട്ണര്‍മാരും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ പാര്‍ട്‌നര്‍മാര്‍ ആയും പ്രവര്‍ത്തിക്കും.

ആദ്യ ഘട്ടത്തില്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ് പ്രവര്‍ത്തനമെങ്കിലും പിന്നീട് ജില്ലയില്‍ വ്യാപകമായും അതിനുശേഷം സംസ്ഥാനത്തുടനീളവും സേനയെ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ക്ഷേമ കാര്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനിതാ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി ബാബുരാജ്, ട്രോമാകെയര്‍ പ്രസിഡന്റ് അഡ്വ. സി എം പ്രദീപ് കുമാര്‍, ഡോ. അര്‍പ്പിത,് ഈശ്വോ സാമുവല്‍, പരീദ് കണ്ണങ്കണ്ടി, ടി കെ ഗീത, ഒ രജിത എിവര്‍ സംസാരിച്ചു.

Kozhikode
English summary
kozhikkode local news about trained woman cadets for rescue activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X