കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്നു: വീട് പതിച്ച് മറ്റൊരു വീടിനും കേട്, സംഭവം കോഴിക്കോട്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സിവില്‍ സ്റ്റേഷനു സമീപം നിര്‍മ്മാണത്തിലിരു ഇരു നില വീട് തകര്‍ു വീണു. സിവില്‍ സ്‌റ്റേഷന്‍ പള്ളിക്കുളങ്ങരത്ത് മാളിക്കടവ് സ്വദേശി സുനീഷ് നിര്‍മ്മിക്കു വീടാണ് പൂര്‍ണമായും നിലം പതിച്ചത്. തകര്‍ വീടിന്റെ രണ്ടാം നില പതിച്ച് സമീപവാസിയായ അംബികയുടെ വീടിന്റെ സണ്‍ഷെയ്ഡും ബാത്ത്‌റൂമും തകര്‍ന്നു. വെള്ളക്കെട്ടുണ്ടായ പ്രദേശത്ത് വീടിന്റെ തറയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നു. വെള്ളക്കെട്ട് ഒഴിഞ്ഞതോടെയാവാം വീട് തകര്‍തെന്നാണ് പ്രാഥമിക നിഗമനം . ഇന്‍ഡസ് മോട്ടോഴ്‌സില്‍ ജോലി ചെയ്തു വരുന്ന സുനീഷ് നിലവില്‍ മാളിക്കടവിലാണ് താമസിച്ചു വരുന്നത്.

housecollapse-

Recommended Video

cmsvideo
ഇടുക്കിയില്‍ പത്തേക്കര്‍ നിരങ്ങിനീങ്ങുന്നു | Kerala Flood 2018 | OneIndia Malayalam

വയറിംഗ് ഉള്‍പ്പെടെ ഭൂരിഭാഗ പ്രവൃത്തികളും പൂര്‍ത്തിയായ സമയത്താണ് വീടിന്റെ തകര്‍ച്ചയെന്നത് സുനീഷിന്റെ കുടുംബത്തെ ദുരിതത്തിലാക്കി.. അംബികയുടെ വീടിനേക്കാള്‍ ഉയര്‍ച്ചയിലാണ് സുനീഷിന്റെ വീട് നിര്‍മ്മിച്ചു വന്നിരുന്നത്. ചെരിഞ്ഞു വീണ സുനീഷിന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് സമീപവാസിയായ അംബികയുടെ വീടിനും കേടു പാടുണ്ടായിട്ടുള്ളത്. പുലര്‍ച്ചയോടെ ഉഗ്രമായ ശബ്ദം കേട്ടുണര്‍ന്ന കുടുംബം കണ്ടത് ബാത്ത്‌റൂമും സഷെയ്ഡും തകര്‍ കാഴ്ചയായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയപ്പോഴാണ് സുനീഷിന്റെ വീട് പൂര്‍ണ്ണമായും തകര്‍ നിലയില്‍ കണ്ടത്. എം കെ രാഘവന്‍ എം പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരുള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചു.

Kozhikode
English summary
kozhikkode local news about two house collapses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X