കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്‍ഡിഎഫിന്റെ ഹര്‍ത്താല്‍ നാടകം പൊള്ളത്തരം: യുഡിഎഫ്‌

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എണ്ണ കമ്പനികളുടെ വില നിയന്ത്രണാധികാരം സര്‍ക്കാരിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ധന വിലവര്‍ദ്ധനവിലൂടെ നീതീകരണമില്ലാത്ത ഔദ്യോഗിക കൊള്ളയാണ് നടത്തുന്നതെന്ന് യു ഡി എഫ് ജില്ലാ കമ്മിറ്റി. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ബന്ദ് പ്രഖ്യാപിച്ച ശേഷം പോലും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാറില്‍ നിന്നുണ്ടായതെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

08-hartal-


എല്‍ ഡി എഫിന്റെ ഹര്‍ത്താല്‍ നാടകം തികഞ്ഞ പൊള്ളത്തരമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനാനുപാതികമായി ലഭിക്കുന്ന അധിക നികുതി വേണ്ടെന്നുവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നാലുതവണ അധിക നികുതി വേണ്ടെന്നുവെച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷമായിരിക്കണമെന്നും ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്ക് ഉടന്‍ വിതരണം ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താലിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും ഇന്ന് വൈകീട്ട് മുഴുവന്‍ പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും അറിയിച്ചു.

udfonhartal

ഡി സി സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കേരള കോണ്‍ഗ്രസ് (ജേക്കബ്) വീരാന്‍കുട്ടി, കേരളാ കോണ്‍ഗ്രസ് (എം) ടി.എം. ജോസഫ്, ഡി സി സി ഭാരവാഹികളായ ബേപ്പൂര്‍ രാധാകൃഷ്ണന്‍, രമേശ് നമ്പിയത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പെങ്കടുത്തു.

Kozhikode
English summary
kozhikkode local news about udf questions ldf's stand on hartal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X