കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വി കെയര്‍' ഫൗണ്ടേഷന്റെ കരുണ: പുഷ്ക്കരന്‍ - സരോജിനി ദമ്പതികള്‍ക്ക് കോഴിക്കോട് ഭവനമൊരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

വടകര: ഗള്‍ഫ് മലയാളികളുടെ കൂട്ടായ്മയായ 'വി കെയര്‍' ഫൌണ്ടേഷന്‍ കടമേരിയിലെ പുഷ്ക്കരന്‍ - സരോജിനി ദമ്പതികളുടെ ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായവും ഹൃദ്രോഗം കാരണം ദുരിതമനുഭവിക്കുന്ന കാഞ്ഞങ്ങാട്ടെ ഷഹാന്‍ മോന്(10) 80,000 രൂപ വിലയുള്ള ഓക്സിജന്‍ മാസ്ക്കും കൈമാറി. കടമേരിയില്‍ നടന്ന ചടങ്ങ് നാദാപുരം ഡി വൈ.എസ്.പി ഇ.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.വി.സൌമ്യ, കണ്ണോത്ത് ദാമോദരന്‍, കെ.മോഹനന്‍, പുത്തൂര്‍ ശ്രീവത്സന്‍, മന്‍സൂര്‍ ഇടവലത്ത്, എ.പി.സുധീഷ്‌, ഇ.കെ.വിനീത്, അറുമുഖന്‍, ജിതിന്‍ രാജ് എന്നിവര്‍ സംസാരിച്ചു.വടകര:വാഹനാപകടത്തിൽ മരണപ്പെട്ട ചോമ്പാൽ മൽസ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എസ്.എച്ച്.ജി ഗ്രൂപ്പ് അംഗം എരിക്കിൻ ചാൽ പുഷ്പയുടെ കുടുംബത്തിന് മത്സ്യഫെഡ് അനുവദിച്ച ഇൻഷുറൻസ് തുക കൈമാറി.

അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മത്സ്യഫെഡ് ബോർഡ് മെമ്പർ സി.പി.രാംദാസ് പുഷ്പയുടെ ഭർത്താവ് വിനീഷിന് കൈമാറി.ഫിഷറീസ് ജില്ലാ ഓഫീസർ വത്സാ ജോസഫ് അധ്യക്ഷത വഹിച്ചു.സംഘം പ്രസിഡണ്ട് പി.വി.ദാസൻ,പ്രോജക്റ്റ് ഓഫീസർ രജില,ആശാലത,പി.പുരുഷോത്തമൻ,കെ.കെ.ബാബു,ടി.ടി.സജീവൻ എന്നിവർ പ്രസംഗിച്ചു. പടം:മത്സ്യത്തൊഴിലാളി കുടുംബത്തിന് നൽകുന്ന ഇൻഷുറൻസ് ആനുകൂല്യം മത്സ്യഫെഡ് ബോർഡ് മെമ്പർ സി.പി.രാംദാസ് വിതരണം ചെയ്യുന്നു

vcarefaoundationaward-

കടമേരിയിലെ പുഷ്ക്കരന്‍ - സരോജിനി ദമ്പതികളുടെ ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം 'വി കെയര്‍' ഫൌണ്ടേഷന്‍ ഭാരവാഹികളായ ഇ.മനോജും കെ.രമേശനും ചേര്‍ന്ന് നാദാപുരം ഡി വൈ.എസ്.പി ഇ.സുനില്‍കുമാറിന്
കൈമാറുന്നു.

Kozhikode
English summary
kozhikkode local news about vcare foundation award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X