കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറ്റദിനം, കോഴിക്കോട്ട് 1159 ഗതാഗത നിയമലംഘനങ്ങള്‍; സര്‍ക്കാരിലേക്ക് എത്തിയത് ആറര ലക്ഷം രൂപ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഒറ്റദിവസംകൊണ്ട് കോഴിക്കോട് ജില്ലയില്‍ കണ്ടെത്തിയത് 1159 ഗതാഗത നിയമലംഘനങ്ങള്‍. ഇതുവഴി പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് എത്തിയത് 6,49,700 രൂപ. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറര്‍ ഡോ. പി.എം മുഹമ്മദ് നജീബിന്റെ നിര്‍ദേശപ്രകാരമായിരുന്നു ജില്ല മുഴുവനുമുള്ള വാഹന പരിശോധന.

ആര്‍ടിഒ സി.ജെ പോളിന്റെ നേതൃത്വത്തില്‍ നാലു ജില്ലകളിലെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കോഴിക്കോട് പരിശോധനയ്ക്കിറങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘം വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തി. ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്ത 414 പേര്‍ സംഘത്തിന്റെ പിടിയില്‍ വീണു. സീറ്റ് ബെല്‍റ്റില്ലാതെ യാത്ര ചെയ്ത 111 കാറുകള്‍ കണ്ടെത്തി നടപടിയെടുത്തു. വേഗപ്പൂട്ട് വിഛേദിച്ചു മരണപ്പാച്ചില്‍ നടത്തിയ മൂന്ന് ബസുകള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

alteredbike-1

രൂപമാറ്റവും ശബ്ദവ്യതിയാനവും വരുത്തിയ അടിപൊളി വാഹനങ്ങളില്‍ 32 എണ്ണത്തിന്റെ മേല്‍ ഉദ്യോഗസ്ഥരുടെ പിടിവീണു. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 28 പേരും പിടിയിലായത്. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപര്‍ശ നല്‍കിയിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹമോടിച്ച 99 പേരും പിടിയിലായി. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച 28 പേരും ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുമായി ഇറങ്ങിയ 26 വാഹനങ്ങളും കുടുങ്ങി.

Kozhikode
English summary
kozhikkode local news about violation of traffic rules.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X