കോഴിമാലിന്യ വണ്ടി വിടാന്‍ കൈക്കൂലി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍, താമരശേരിയില്‍!!!
താമരശേരി: താമരശേരിയില്‍നിന്നും രാത്രി കോഴിക്കടയിലെ മാലിന്യവുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞുനിര്‍ത്തി ഗൂണ്ടാപിരിവ് നടത്തിയ സംഭവത്തില്‍ സിപിഎം താമരശേരി ബ്രാഞ്ച് സെക്രട്ടറി നവാസിന് സസ്‌പെന്‍ഷന്‍. നവാസിനെ പാര്‍ട്ടി ചുമതലയില്‍നിന്നു മാറ്റിനിര്‍ത്താന്‍ ലോക്കല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഡിവൈഎഫ്‌ഐ താമരശേരി നോര്‍ത്ത് മേഖലാ പ്രസിഡന്റ് കൂടിയായ നവാസിനെതിരെ താമരശേരി ടൗണിലെ മഞ്ജു ചിക്കന്‍ സ്റ്റാള്‍ ഉടമ റഫീഖ് നല്‍കിയ പരാതിയിലാണ് നടപടി.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കോഴിമാലിന്യം കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാന്‍ താമരശേരി വെഴുപ്പൂര്‍ റോഡിലെ കണ്ണാശുപത്രിക്കു സമീപം തടഞ്ഞുവച്ച് 20,000 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. 10,000 രൂപ വാങ്ങിയാണ് വാഹനം വിട്ടുനല്‍കിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

നവാസ് ഉള്‍പ്പെടെ മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും പണം നല്‍കുന്നത് സമീപത്തെ ജൂവലറിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും കടയുടമ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലോക്കല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ചശേഷമാണ് പാര്‍ട്ടി നടപടി.












Click it and Unblock the Notifications