കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള എയറോബ്രിഡ്ജുമായി പുറപ്പെട്ട കണ്ടെയ്നര്‍ അപ്രത്യക്ഷമായി!!
വടകര : അന്താരാഷ‌്ട്ര വിമാനത്താവളത്തിലേക്കുള്ള എയറോബ്രിഡ്ജുമായി വന്ന രണ്ട് കണ്ടെയ്നറുകൾ കണ്ണൂരില്‍ എത്തിയില്ല. മാഹിയിലൂടെ കടന്നു പോകാൻ മാഹി അധികൃതരുടെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ കണ്ടെയ്നർ ഞായറാഴ്ച രാത്രി കുഞ്ഞിപ്പള്ളിയിൽ യാത്ര അവസാനിപ്പിച്ചു. കണ്ണൂർ അന്താരാഷ‌്ട്ര വിമാനത്താവളത്തിലേക്കുള്ള എയറോബ്രിഡ്ജുമായി വന്ന രണ്ട് കണ്ടെയ്നറുകൾ വടകരയിലൂടെ കടന്നുപോയത് ജനങ്ങൾക്ക‌് കൗതുക കാഴ‌്ചയായി. ഞായറാഴ്ച വൈകിട്ടാണ് ദേശീയപാതയിലൂടെ കണ്ടയ്നർ കടന്നുപോയത്.
വിമാനത്തിലേക്ക് യാത്രക്കാർക്ക് കയറാനുള്ള എയറോബ്രിഡ്ജുമായിട്ടാണ് ചെന്നൈയിൽ നിന്ന‌് മെയ് ഏഴിനാണ‌് രണ്ട് കണ്ടെയ്നറുകൾ കണ്ണൂരിലേക്ക് പുറപ്പെട്ടത്. 34മീറ്ററുള്ള രണ്ടു കണ്ടെയ്നറുകൾക്ക് പോകാൻ വഴിയൊരുക്കുന്നതിന്റെ ഭാഗമായി കോരപ്പുഴ പാലം മുതൽ കുഞ്ഞിപ്പള്ളി വരെ 120 ഓളംപോലീസുകാരെ സജ്ജമാക്കിയിരുന്നു. വലിയ ചരക്ക് ലോറികൾ ദേശീയ പാതയോരങ്ങളിൽ പലയിടങ്ങളിയായി ഇന്നലെ രാവിലെ മുതൽ പിടിച്ചിട്ടിരുന്നു.

ഗ്ലാസ് കൊണ്ട് നിർമിച്ച എയ്റോബ്രിഡ്ജായതിനാൽ വളരെ പതുക്കെയാണ് കണ്ടെയ്നറുകൾ നീങ്ങിയത്. മൂരാട്പാലം മുതൽ കരിമ്പനപ്പാലം വരെ എത്താൻ മണിക്കൂറുകളെടുത്തു. ഡെക്കാൻ ട്രാൻസ് പോർട്ട് മുംബൈയുടെതാണ് രണ്ട് കണ്ടെയ്നറുകൾ. അതത് ജില്ലാ കലക്ടറുടെ അനുമതിയോടെയാണ് ഓരോ ജില്ലയിലും കണ്ടെയ്നർ പ്രവേശിക്കുന്നത്. എന്നാൽ മാഹിയിലൂടെ കടന്നു പോകാൻ മാഹി അധികൃതരുടെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ കണ്ടെയ്നർ ഞായറാഴ്ച രാത്രി കുഞ്ഞിപ്പള്ളിയിൽ യാത്ര അവസാനിപ്പിച്ചു. അനുമതിലഭിക്കുന്ന പക്ഷം കണ്ണൂർ ജില്ലയിലേക്ക് കണ്ടെയ്നർ പ്രവേശിപ്പിക്കും.












Click it and Unblock the Notifications