169 വർഷം പഴക്കമുള്ള ചരിത്ര രേഖ: അരയാക്കൂലിലെ ശിലാഫലകം ആർക്കിയോളജി വകുപ്പ് ഏറ്റെടുത്തു
വടകര: 169 വർഷം പഴക്കമുള്ള ചരിത്ര രേഖ ഇനി സ്മാരക ശില .അരയാക്കൂലിലെ ശിലാഫലകം ആർക്കിയോളജി വകുപ്പ് ഏറ്റെടുത്തുകഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും,മഴയിലും കടപുഴകി വീണ അരയാലിന് സമീപത്ത് സ്ഥാപിച്ച ശിലാഫലകം ആർക്കിയോളജി വകുപ്പ് ഏറ്റെടുത്തു.1849 കുംഭം 15 നാണ് ശിലാഫലകം സ്ഥാപിച്ചതെന്ന് ഫലകത്തിൽ കൊത്തിവെച്ചിട്ടുണ്ട്.
169 വർഷം പഴക്കമുള്ളതാണിത് . അരയാലിന് സമീപത്ത് സ്ഥാപിച്ച ഫലകം വർഷങ്ങൾക്ക് ശേഷം അരയാലിന്റെ വേര് വന്ന് ഫലകം അരയാലിന്ന് ഉള്ളിലായതാണെന്ന് കരുതുന്നു. അയാക്കൂൽ മoത്തിന്റെ അധീനതയിൽ ഉള്ളതാണ് അരയാൽ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മഠത്തിന്റെ ഒരു ഉത്തരവാണ് ഫലകത്തിൽ കൊത്തിവെച്ചത്. "ഈ മരത്തിന്റെ തോലും കാമ്പും മൊട്ടും ഇലയും എടുക്കരുത് പാലയാട്ടരയാക്കൂൽ മഠം വക അരയൻ അരയാക്കൂൽ വിശ്വ പട്ടർ സ്ഥാപിച്ചത് എന്നും ഫലകത്തിൽ കൊത്തിവെച്ചിട്ടുണ്ട്.

പഞ്ചായത്ത് മെമ്പർ കെ.വി.സത്യനിൽ നിന്നും കോഴിക്കോട് ആർക്കിയോളജി വകുപ്പിലെ കൃഷ്ണരാജ് ശിലാഫലകം ഏറ്റുവാങ്ങി. കോഴിക്കോട് പഴശിരാജാ മ്യൂസിയത്തിൽ ഫലകം പ്രദർശനത്തിന് വെക്കുമെന്ന് ആർക്കിയോളജി വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications