പ്രാവിനെ ചുട്ടുതിന്നു : ഗ്യാസ് തുറന്നിട്ടു, ബൂസ്റ്റും ഹോര്‍ലിക്‌സും നിലത്തുവിതറി, സംഭവം വെള്ളയില്‍
കോഴിക്കോട്: വെള്ളയില്‍ ഗവ. ഫിഷറീസ് യു.പി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. കുട്ടികള്‍ക്ക് പ്രഭാതഭക്ഷണത്തിനും ഉച്ചയൂണിനുമുള്ള അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും നശിപ്പിച്ചു. സ്‌കൂളിന് അകത്ത് കയറി ഭക്ഷ്യ വസ്തുക്കളെടുത്ത് തീയിട്ട് നശിപ്പിച്ചതിന് പുറമെ പ്രാവിനെ കൊന്ന് ചുട്ടുതിന്നാണ് സംഘം മടങ്ങിയത്.
പാചകത്തിനുളള ഗ്യാസ് തുറിന്നിട്ട് തീര്‍ത്തു. തീപിടുത്തമുണ്ടാവാത്തത് വന്‍ ദുരന്തം ഒഴിവാക്കി. ബുധാനാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച സ്‌കൂള്‍ തുറന്നപ്പോഴാണ് സംഭവം അറിഞ്ഞത്. സ്റ്റാഫ് റൂമില്‍ ഓടുവഴി കയറിയാണ് കുട്ടികള്‍ക്കുള്ള ബൂസ്റ്റും ഹോര്‍ലിക്‌സും എടുത്ത് നശിപ്പിച്ചത്. ഉദയ കാരുണ്യ ട്രസ്റ്റ് കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ പ്രഭാത ഭക്ഷണത്തിനുള്ള സാധനങ്ങള്‍ സ്‌കൂളിലെത്തിച്ചത്. അവ മൊത്തം നശിപ്പിച്ചു.

ഉച്ചയൂണിനുള്ള അരിയും പയറും പച്ചക്കറികളും വാരിവിതറിയും തീയിട്ടുമാണ് നശിപ്പിച്ചത്. ക്ലാസ് മുറി അലങ്കോലമാക്കിയ ശേഷമാണ് സംഘം മടങ്ങിയത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദര്‍ സ്‌കൂളിലെത്തി തെളിവ് ശേഖരിച്ചു.












Click it and Unblock the Notifications