കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസം; കൊയിലാണ്ടിയിലെ ഓട്ടോകള്‍ ഓടി നല്‍കിയത് 1.22 ലക്ഷം, കലാകാരന്‍മാര്‍ 85,000 രൂപ

  • By Desk
Google Oneindia Malayalam News

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം നീക്കിവെച്ച് മാതൃകയായി കൊയിലാണ്ടിയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍. വ്യത്യസ്ത സംഘങ്ങളായി ഇവര്‍ സമ്പാദിച്ച തുക കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന വിഭവസമാഹരണ പരിപാടിയില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറി.

കൊയിലാണ്ടി ബസ്‌സ്റ്റാന്റ് പരിസരത്തെ 243 ഓട്ടോക്കാര്‍ ചേര്‍ന്ന് ഒരു ദിവസത്തെ സമ്പാദ്യമായ 1,22,500 രൂപ, നന്തിയിലെ തൊഴിലാളികള്‍ സ്വരൂപിച്ച 45,000 രൂപ, പയ്യോളി മുനിസിപ്പാലിറ്റിയിലെ ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് 25,000 രൂപ, എന്നിങ്ങനെയാണ് സ്വരൂപിച്ചത്. ഈ മാസം മൂന്നിന് കൊയിലാണ്ടിയില്‍ ഓടികിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഇവര്‍ ഒരേ മനസ്സോടെ തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് പ്രളയമുണ്ടാക്കിയ നഷ്ടങ്ങള്‍ പരിഹരിക്കാന്‍ തങ്ങളുടെ ചെറിയ സഹായത്തിനും കഴിയുമെന്ന വിശ്വാസമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പ്രരിപ്പിച്ചതെന്ന് കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളിയും സി.ഐ.ടി.യു പ്രതിനിധിയുമായ എം.ഗോപി പറഞ്ഞു

relieffunddonationclt-

കൊയിലാണ്ടിയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച 'ഹൃദയപൂര്‍വ്വം കൊയിലാണ്ടി' പരിപാടിയിലൂടെ ലഭിച്ച 86,500 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തൂക ഏറ്റുവാങ്ങി. കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോട് കൂടി ശനിയാഴ്ച്ച വൈകിട്ട് മൂന്ന് മണി മുതല്‍ പത്ത് മണിവരെ തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്. മാജിക് അക്കാദമി കൊയിലാണ്ടി, ഭരതാഞ്ജലി, അസോസിയേഷന്‍ ഓഫ് ക്രിയേറ്റീവ് ടീച്ചേഴ്സ്, മലരി കലാമന്ദിരം, പൂക്കാട് കലാലയം, ചേലിയ കഥകളി വിദ്യാലയം, ഏയ്ഞ്ചല്‍ കലാകേന്ദ്രം, മേക്സ് ഓര്‍ക്കസ്ട്ര & ന്യൂ ഡിജിറ്റല്‍ സൗണ്ട്സ് തുടങ്ങി നിരവധി കലാ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോട് കൂടി, കഥയും കവിതയും പാട്ടും ഡാന്‍സും മാജിക്കുമടങ്ങിയ വര്‍ണാഭമായ കലാപരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.

പ്രളയാനന്തര പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളെ കരകയറ്റേണ്ടത് ഓരോ വ്യക്തികളുടെയും ഉത്തരവാദിത്വത്തമാണ്. ദുരന്തമുഖത്ത് നിന്നും അതിജീവിച്ചു കൊണ്ടിരിക്കുന്ന കേരളത്തെ കലയിലൂടെ ഉണര്‍ത്തുക, പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്നതും ഹൃദയപൂര്‍വ്വം കൊയിലാണ്ടിയുടെ ലക്ഷ്യമാണെന്നും സംഘാടകര്‍ പറഞ്ഞു. എം.ജി ബല്‍രാജ് മാജിക് അക്കാദമി, ശ്രീജിത്ത് വിയ്യൂര്‍, അനില്‍ എയ്ഞ്ചല്‍, സലാം മാക്‌സ് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

Kozhikode
English summary
kozhikkode local news autorikshas collected 85,000 to relief fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X