അന്ധത കാര്യമാക്കേണ്ട: ഏഴാം ക്ലാസ് വരെ ഇനി അറബി വായിക്കാം, ഉദ്ഘാടനം കോഴിക്കോട്
കോഴിക്കോട്: കാഴ്ചപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ അറബിക് ഭാഷ വായിച്ച് പഠിക്കാം. കാഴ്ചയില്ലാത്ത ഏഴാം തരം വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി ബ്രെയിന്‍ ലിപിയില്‍ അച്ചടിച്ച് പുറത്തിറക്കുന്ന അറബിഭാഷാ പാഠപുസ്തകത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ഈ മഹത്തായ പ്രവര്‍ത്തിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അറബി സാങ്കേതിക വിദ്യയുടെ അപര്യാപ്തത മൂലമാണ് അറബിക് പാഠപുസത്കങ്ങള് ബ്രെയിന്‍ ലിപിയില്‍ പുറത്തിറങ്ങാതിരുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അസ്സബാഹ് സൊസൈറ്റി ഫോര്‍ ബ്ലൈന്റാണ് പുസ്തകങ്ങള്‍ അച്ചടിച്ചത്. വിദ്യാസവകുപ്പിന്റെ പൂര്‍ണ്ണ പിന്തുണ ഉള്ളതുകൊണ്ടാണ് പുസ്തകം പെട്ടന്ന് പുറത്തിറക്കാന്‍ സാധിച്ചതെന്ന് എ.എസ്.ബി സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുള്‍ കരീം പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഡി.ഡി.ഇ ഇ.കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, എ.എസ്.ബി സംസ്ഥാന പ്രസിഡന്റ് പി ടി മുഹമ്മദ് മുസ്തഫ, സെക്രട്ടറി പി.എ അബ്ദുള്‍ കരീം, കെ.എ.ടി.എഫ് വനിത വിംഗ് ജില്ലാ പ്രസിഡന്റ് വി.സൈനബ, കെ.എസ്.ടി.യു പ്രസിഡന്റ് സി.കെ മുഹമ്മദ് അമീര്‍ ,അബ്ദുള്‍ റഹീം, വി മനോജ്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications