കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോട്ടുമുക്കം നിവാസികൾക്ക് അടുത്ത ദുരിതം: ചത്ത കോഴികളെ പുഴയിൽ തള്ളി, തള്ളിയത് മഴവെള്ളത്തില്‍ ചത്തവയെ!

  • By Desk
Google Oneindia Malayalam News

മുക്കം: മഴ വെള്ളത്തിൽ ചത്ത കോഴികളെ പുഴയിൽ തള്ളി അടുത്ത ദുരിതം സമ്മാനിച്ച് കോഴിഫാമുകാർ. അരീക്കോട് സ്വദേശിയുടെ ഫാമിൽ നിന്നാണ് ചത്ത കോഴികളെ തള്ളിയത്. നിരവധി കോഴി ഫാമുകൾ പ്രദേശത്ത് ഉണ്ടെങ്കിലും മറ്റുള്ളവർ ചത്ത കോഴികളെ കുഴിയിൽ മൂടുകയായിരുന്നു.

chickenwaste-1

Recommended Video

cmsvideo
ജനജീവിതം സാധാരണഗതിയിലാക്കാന്‍ മുന്‍ഗണന | Oneindia Malayalam

മഴവെള്ളം കഴിഞ്ഞു 2 ദിവസം കഴിഞ്ഞതിനു ശേഷമാണ് ഇവർ കോഴികളെ പുഴയിലേക്ക് എറിഞ്ഞത്. ഒഴുക്ക് കുറഞ്ഞ സമയമായതിനാൽ അവ പുഴയുടെ തീരങ്ങളിലും വെള്ളത്തിലുമായി അടിഞ്ഞു കിടക്കുകയാണ്. തോട്ടുമുക്കം മലംകുണ്ട് എന്ന സ്ഥലത്താണ് ഈ ഫാമുകൾ പ്രവർത്തിക്കുന്നത്. മാലിന്യം തോട്ടുമുക്കം ചെറുപുഴ വഴി മലപ്പുറം ജില്ലയിലെ വടക്കുംമുറി തെരട്ടമ്മൽ പുഴകളിലൂടെ നേരെ ചാലിയാറിലേക്ക് എത്തിച്ചേരും. ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പുഴയിൽ നിരവധി കുടിവെള്ള സ്രോതസുകളും കിണറുകളുമുണ്ട്. പ്രദേശവാസികൾ പോലീസിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയിട്ടുണ്ട്.

Kozhikode
English summary
kozhikkode local news chiekn waste dumps in thotuumukkam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X