കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പലതുള്ളി പെരുവെള്ളം: മഴക്കെടുതിയില്‍ കേടുപറ്റിയ വീടുകള്‍ക്ക് സിവില്‍ എന്‍ജിനിയര്‍മാരുടെ സേവനം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മഴക്കെടുതിയില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് പുനര്‍ജീവന്‍ നല്‍കാനൊരുങ്ങുകയാണ് ജില്ലയിലെ ഒരുകൂട്ടം എഞ്ചിനീയര്‍മാര്‍. സിവില്‍ എഞ്ചിനീയേഴ്‌സ് അസോസിയേഷനായ ഗ്രേസ് (ഗ്രാജ്വുറ്റേ് അസ്സോസിയേഷന്‍ ഓഫ് സിവില്‍ എഞ്ചിനീയേഴ്‌സ്) ആണ് വീടുകളുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സൗജന്യമായി നല്‍കാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ കലക്റ്റര്‍ യു.വി ജോസുമായി ചര്‍ച്ച നടത്തി.


കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സ്വകാര്യസംഘടന നിര്‍ദേശം നല്‍കുന്നത്. ദുരന്തബാധിത പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം തകര്‍ന്ന വീടുകളുടെ തീവ്രത കണക്കാക്കി സാങ്കേതിക സഹായവും മേല്‍നോട്ടവും ഇവര്‍ നല്‍കും. ഫീസിബിലിറ്റി റിപ്പോര്‍ട്ട്, സ്റ്റബിലിറ്റി സര്‍ട്ടിഫിക്കേറ്റ്, എസ്റ്റിമേറ്റ് തുടങ്ങിയവ തയ്യാറാക്കിയ ശേഷം പുനര്‍ നടപടികള്‍ സ്വീകരിക്കും. നിര്‍മ്മാണ പ്രവൃത്തികള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍, തൊഴിലാളികള്‍, കരാറുകാര്‍, ഗതാഗത സൗകര്യം എന്നിവ ഗ്രേസ് ഏകോപിപ്പിക്കും. ഇക്കാര്യങ്ങളില്‍ ഗ്രേസിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി സെക്രട്ടറി എന്‍.സജിത് അറിയിച്ചു.

floodkerala1-

സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇവരുമായി ബന്ധപ്പെടാവുന്നതാണ്. ഗ്രേസ് പ്രസിഡന്റ് എപി വിനോദ് കുമാര്‍(9447780093), സെക്രട്ടറി എന്‍.സജിത്(9947577701) ടിപിഎം ഹാഷിര്‍ അലി (9349112844)വി.അരുണ്‍ കുമാര്‍(9349724535).

Kozhikode
English summary
kozhikkode local news civil engineers offers help to flood victims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X