കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: നിശബ്ദ സേവനവുമായി കോഴിക്കോട് ഡിസിസി, നല്‍കിയത് 40 ലക്ഷം രൂപയുടെ സാധനങ്ങള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ആഘോഷങ്ങളും പാര്‍ട്ടി പരിപാടികളും മാറ്റിവെച്ച് വിശ്രമമില്ലാതെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍. പെരുന്നാള്‍ തിരക്കിന് പോലും അവധി നല്‍കി എല്ലാറ്റിനും നേതൃത്വം നല്‍കുന്ന പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്. അരിയും തുണിയും പലവ്യഞ്ജനുവുമായ് നിറഞ്ഞു കവിയുകയാണ് രാജീവ്ഗാന്ധി ഓഡിറ്റോറിയം.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഡി സി സി ആഭിമുഖ്യത്തില്‍ അവശ്യ സാധനങ്ങളുടെ സംഭരണവും വിതരണവും തുടങ്ങിയിട്ട് പത്തുനാള്‍ പിന്നിടുകയാണ്. ഇതുവരെ 40 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ വിവിധ ക്യാമ്പുകളിലേക്ക് വിതരണം ചെയ്തു കഴിഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല കാസര്‍ഗോഡുള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നും സാധനങ്ങള്‍ വന്നു.

dccreliefactivity

എന്‍ എസ് യു മുന്‍കൈയെടുത്ത് കര്‍ണാടകയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് ഘടകത്തിന്റെ സഹായമായി തമിഴ്‌നാട്ടില്‍ നിന്നും നിരവധി ലോറികള്‍ ഡി സി സിയിലെത്തി. പ്രവാസി കോണ്‍ഗ്രസ് ആഭിമുഖ്യത്തില്‍ വിദേശത്തു നിന്നും സാധനങ്ങള്‍ അയച്ചിട്ടുണ്ട്. വ്യാഴാഴ്ച അവശ്യ സാധനങ്ങളുമായി ആലപ്പുഴ, വയനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്ക് ഡി സി സിയില്‍ നിന്നും ലോഡുകള്‍ അയച്ചു. രാത്രിയും പകലും സ്‌ക്വാഡുകളായാണ് പ്രവര്‍ത്തകരും നേതാക്കളും സാധനങ്ങള്‍ പാക്ക് ചെയ്യുന്നത്.

Kozhikode
English summary
kozhikkode local news dcc donates things worth 40 lakhs for flood victims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X