കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതീക്ഷകൾ അസ്തമിച്ചു കണ്ണീർ കടലായി: തോണിയപകടം, യുവാവിന്റെ മൃതദേഹം കണ്ടെത്തി!

  • By Desk
Google Oneindia Malayalam News

വടകര: കൈവിട്ട് പോയ ആ ജീവൻ രക്ഷിക്കാനുള്ള അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു .ഒടുവിൽ കണ്ണീർ കടലായി അഴിത്തല തോണിയപകടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അഴിത്തല അഴിമുഖത്തിനു സമീപം മീന്‍പിടുത്തത്തിനിടയില്‍ തോണി മറിഞ്ഞ് കാണാതായ അയനിക്കാട് ആവിത്താേറമ്മല്‍ ഫായിസി (28) ന്‍െ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ അപകടമുണ്ടായ സ്ഥലത്ത് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചക്കാണ് ശക്തമായ ഒഴുക്കില്‍ തോണി മറിഞ്ഞ് ഫായിസ് ഉള്‍പെടെ മൂന്നു പേര്‍ അപകടത്തില്‍പെട്ടത്. ഒപ്പമുണ്ടായിരുന്ന ഹമീദും ആബിദും രക്ഷപ്പെട്ടെങ്കിലും ഫായിസിനെ കണ്ടെത്താനായില്ല. പുഴയും കടലും ചേരുന്നിടത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പെട്ട ഇവരുടെ തോണി ചുഴിയില്‍പെട്ട് മറിയുകയായിരുന്നു. ഫായിസ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഗള്‍ഫില്‍ നിന്നു അവധിക്ക് വന്നത്. രക്ഷപ്പെട്ടവരെ പരിക്കുകളോടെ വടകര സഹകരണ ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

death-

വടകര, പയ്യോളി പോലീസിന്റെ നേതൃത്വത്തില്‍ വടകര ഫയര്‍ഫോഴ്‌സും നാട്ടുകാരും മണിക്കൂറുകള്‍ നീണ്ട തെരച്ചല്‍ നടത്തിയിരുന്നെങ്കിലും ശക്തമായ അടിയൊഴുക്കുള്ള അഴിമുഖത്ത് തെരച്ചില്‍ ദുഷ്‌ക്കരമായിരുന്നു. രാത്രി നിര്‍ത്തിയ തെരച്ചല്‍ നാട്ടുകാര്‍ ഇന്നലെ രാവിലെ പുനരാരംഭിച്ചപ്പോഴാണ് ആറു മണിയോടെ ഫായിസിന്റെ മൃതദേഹം കണ്ടെത്തിയത്. ആവിത്താേറമ്മല്‍ ഹുസൈന്റെയും ഖദീജയുടെയും മകനാണ് ഫായിസ്. ഭാര്യ സമീറ. മകള്‍ ജസഷെറിന്‍

Kozhikode
English summary
kozhikkode local news dead body found from vadakara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X