• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പങ്കാളിത്ത ഭരണം: കോഴിക്കോടിന് സ്‌കോച്ച് ഓര്‍ഡര്‍ ഒഫ് മെറിറ്റ് പുരസ്‌കാരം

  • By desk

കോഴിക്കോട്: പൊതുജന പങ്കാളിത്തത്തില്‍ അധിഷ്ഠിതമായ ഭരണമാതൃകയ്ക്കും ആ സംവിധാനമുപയോഗിച്ച് ജില്ലയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ പ്രവര്‍ത്തിന മികവിനും ജില്ലാ ഭരണകൂടത്തിന്ന് സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്ലുള്ള സര്‍ക്കാര്‍ സംവിധാനവും അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 24 ഓളം വരുന്ന ഇന്റണ്‍ഷിപ്പ് പ്രോഗ്രാമിലെ വളന്റിയര്‍മാര്‍, അവരുടെ മെന്റേഴ്‌സ്, കാമ്പസ് ഒഫ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള 68 കോളേജുകളില്‍ നിന്നുള്ള 3460 വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, എന്‍. ജി. ഒ കള്‍, വളന്റിയര്‍മാര്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ജില്ലയില്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കാണ് അംഗീകാരം.

ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കാമ്പുകള്‍, കനോലി കനാല്‍ നവികരണത്തിന്റെ ഭാഗമായുള്ള സര്‍വ്വെ, സീറോ വേസ്റ്റ് കോഴിക്കോട് തുടങ്ങി നിരവധി പദ്ധതികളാണ് കോഴിക്കോട് ജില്ലാ ഭരണകൂടം ഇത്തരത്തില്‍ മനുഷ്യശേഷി, വിഭവങ്ങള്‍ സമന്വയിപ്പിച്ച് നടപ്പാക്കിയത്. ജില്ലയിലെ ഭിന്നശേഷിക്കാരുടേയും മറ്റ് പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഊന്നല്‍ നല്‍കി നടപ്പാക്കിയ കൈയ്യെത്തും ദൂരത്ത്, ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഡിസബിലിറ്റി ഐഡി കാര്ഡ്് തുടങ്ങിയ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുവാനുള്ള വികസനോന്മുഖ പദ്ധതിയും നടപ്പാക്കി.

രേഖകള്‍ ലഭ്യമാക്കുവാന്‍ വേണ്ടി 10072 അപേക്ഷകളാണ് സ്വീകരിച്ചത്. 5190 അപേക്ഷകള്‍ ഒന്നാം ഘട്ടം തീര്‍പ്പാക്കി. പൊതുജന പങ്കാളിത്തത്തോടെ 100 കണക്കിന്ന് വിദ്യാര്‍ത്ഥികളുടേയും വളന്റിയര്‍മാരുടെയും സന്നദ്ധ സംഘനകളുടേയും വിവിധ വകുപ്പുകളുടെയും ഏകോപനത്തൊടെ സാധാരണ നിലയില്‍ 2 വര്‍ഷക്കാലമെങ്കിലും എടുത്തേക്കാവുന്ന നടപടിക്രമങ്ങള്‍ കേവലം 2 മാസക്കാലയളവില്‍ പൂര്‍ത്തിയാക്കാനായി എന്നതാണ് മറ്റൊരു നേട്ടം. 10072 അപേക്ഷകളുടെ കമ്പ്യുട്ടര്‍ റികാര്‍ഡുകള്‍ ഉണ്ടാക്കാന്‍ വേണ്ടി വന്നത് 840 മണിക്കൂര്‍. അതും കോളജ് വിദ്യാര്ത്ഥികളാണ് ചെയ്തത്.

കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്തിലൂടെ ഒഴുകുന്ന കനോലി കനാല്‍ നവീകരണത്തിന്റെ ഭാഗമായി നാനൂറോളം കുട്ടികളും സിവില്‍ എഞ്ചിനീയറിംഗ്, പരിസ്ഥിതി വിദഗ്ധരും മറ്റു വളന്റിയര്‍മാരും ചേര്‍ന്ന് 13 കിലോമീറ്റര്‍ കനോലി കനാലും ചുറ്റുമുള്ള പ്രദേശങ്ങളും സര്‍വേ നടത്തി. സാങ്കേതിക വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന സംഘം 75 ടീമുകളായി തിരിഞ്ഞു കനാലും പരിസരവും 13 കിലോമീറ്റര്‍ ഒറ്റ ദിവസം കൊണ്ടാണ് സര്‍വ്വെ പൂര്‍ത്തിയാക്കിയത്. സാങ്കേതിക വിദഗ്ധരുടെയും വിദ്യാര്ത്ഥി കളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ സര്ക്കാര്‍ ഫണ്ട് കൂടാതെ ഇത്രയും ബൃഹത്തായ ഒരു പരിപാടികള്‍ നടത്തുന്നത് സംസ്ഥാനത്ത് തന്നെ ഇത്തരത്തില്‍ ആദ്യമായിരിക്കും.

Kozhikode
English summary
kozhikkode local news District won Scotch of Merit award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more