Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി ബസ് കോഴിക്കോട്ടും ഓടി: വിജയകരമെന്ന് മന്ത്രി, കൊച്ചിയില്‍ ഇലക്ട്രിക് ബസ് സര്‍വീസ് തുടരുന്നു

കോഴിക്കോട്: കേരളത്തിൽ പരീക്ഷണടിസ്ഥാനത്തിൽ സർവിസ് നടത്തുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസ് കോഴിക്കോട്ടും ഓടി. കൊച്ചി, തിരുവനന്തപുരം മേഖലകളിലെ പരീക്ഷണ ഓട്ടത്തിനു ശേഷമാണ് ബസ് കോഴിക്കോട്ടെത്തിയത്. കോഴിക്കോട് മേഖലാതല ഫ്ലാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു. കൊച്ചി, തിരുവനന്തപുരം നഗരപ്രദേശങ്ങളിൽ നടത്തിയ സർവിസുകൾ വിജയകരമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു.

electricbus-

തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശുർ, കോഴിക്കോട് നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഹരിത ട്രിബ്യൂ വിധിയിൽ അപ്പീൽ നൽകിയപ്പോൾ സർക്കാർ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് മാർഗങ്ങൾ ആരായുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വൈദ്യുതി ബസ് പരീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ഒരു റൂട്ടിൽ കെഎസ്ആർടിസി സിഎൻജി സർവീസ് വിജയകരമായി നടന്നു വരുന്നു. കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള പരിശ്രമങ്ങൾക്ക് ജീവനക്കാർ നല്ല പിന്തുണ നൽകുന്നുണ്ട്. കോഴിക്കോട് ഡിപ്പോ, പ്രതിദിന വരുമാനത്തിൽ ഗണ്യമായ വർധനവ് കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+