കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇഎംഎസ് സഹകരണ ആശുപത്രിബഹുനില കെട്ടിടത്തിലേക്ക്: ബ്ലഡ് ബാങ്ക് ഉടന്‍ പ്രവര്‍ത്തനസജ്ജമാവും

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: ഇഎംഎസ് സഹകരണ ആശുപത്രി പുതിയ ബഹുനില കെട്ടിടത്തിലേക്ക് .കൊച്ചിന് ഷിപ്പിയാര്‍ഡിന്റെ സഹകരണത്തോടെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനസജ്ജമാവും.മലയോര മേഖലയുടെ പ്രധാന ആതുരാലയമായ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി ഇന്നു മുതല്‍ ചെമ്പ്ര റോഡിലുള്ള പുതിയ ബഹുനില കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 24.75 കോടി ചെലവില്‍ പണി പൂര്‍ത്തീകരിച്ച പുതിയ കെട്ടിടം മെയ് 13 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.


2003 മുതല്‍ പഴയ സംസ്ഥാന പാതക്കരികില്‍ മത്സ്യമാര്‍ക്കറ്റിന് സമീപം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടിയിരുന്ന പഴയ കെട്ടിടത്തില്‍ നിന്ന് ആധുനിക സൗകര്യങ്ങളോടെ വിശാലമായ പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ഏറെ ആശ്വാസകരമാവും.

emscoop-hospital-1

ആറു നിലകളിലായി നിര്‍മ്മിച്ച ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍, കാര്‍ഡിമയാളജി, ഓര്‍ത്തോപീഡിക്‌സ്, ഇഎന്‍ടി, ജനറല്‍ സര്‍ജറി, ഗൈനേക്കാളജി, ഡെര്‍മറ്റോളജി, ഡന്റല്‍ തുടങ്ങി പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ലബോറട്ടറി, എക്‌സ്‌റേ, ഐസിയു, ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.


കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ സഹകരണത്തോടെ ബ്ലഡ് ബാങ്ക് ഇവിടെ പ്രവര്‍ത്തനസജ്ജമാവും. മാലന്യ സംസ്‌കരണത്തിന് ആധുനിക പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള വാതക പ്ലാന്റുകള്‍ എന്നിവ പുതിയ ആശുപത്രിയുടെ പ്രത്യേകതയാണ്. മുന്‍ എംഎല്‍എയും ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മുന്‍ മാനേജറുമായിരുന്ന എ.കെ. പത്മനാഭന്‍ മാസ്റ്റര്‍ പ്രസിഡന്റും സി. റജി സെക്രട്ടറിയുമായ ഡയറക്ടര്‍ ബോര്‍ഡിന് കീഴിലാണ് ആശുപത്രി പ്രവര്‍ത്തിച്ചു വരുന്നത്. പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ക്യാമ്പും സുവനീര്‍ പ്രകാശനവും സംഘടിപ്പിച്ചിരുന്നു.

Kozhikode
English summary
kozhikkode local news ems co operative hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X