കാന്തപുരം സുരക്ഷാ ഉദ്യോഗസ്ഥ വിവാദം: രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒപ്പമില്ലെന്ന് കാന്തപുരം
കോഴിക്കോട് : കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ സുരക്ഷക്കായി രണ്ടു പോലീസുകാരെ കൂടെ കൊണ്ടു നടക്കുകയാണെന്ന വാര്‍ത്ത കാന്തപുരം നിഷേധിച്ചു. തന്‍റെ ഔദ്യോഗിക ഫേസ്ബുക്കിലാണ് കാന്തപുരത്തിന്‍റെ പ്രതികരണം. ആരുടേയും സുരക്ഷാ സന്നാഹങ്ങള്‍ ഇല്ലാതെയാണ് ഇത്രയും കാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതെന്നും തന്നെ യാത്രയിലും വീട്ടിലും ഒരു പൊലീസുകാരനും അനുഗമിക്കാറില്ലെന്നും കാന്തപുരം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് കാന്തപുരം ഉള്‍പ്പെടെയുള്ള മത നേതാക്കള്‍ സുരക്ഷക്കായി പോലീസിനെ ദുരുപയോഗപ്പെടുത്തുന്നതായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കാന്തപുരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
എന്റെ സുരക്ഷക്കായി സംസ്ഥാന പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഉണ്ടെന്ന തരത്തില്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു.അങ്ങനെ ആരുടേയും സുരക്ഷാ സന്നാഹങ്ങള്‍ ഇല്ലാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാന്‍ ഇക്കാലമത്രയും സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ സാധിച്ചിട്ടുണ്ട്. പൊലീസിലെ ഒരു ഉദ്യോഗസ്ഥരും യാത്രയിലോ വീട്ടിലോ സുരക്ഷക്കായി ഇല്ല. സെക്യൂരിറ്റിക്കായി ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടിട്ടുമില്ല. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും വ്യക്തികളും വിട്ടുനില്‍ക്കണം.












Click it and Unblock the Notifications