പെരിങ്ങളം റോഡില്‍ മണ്ണിടിഞ്ഞ് വീടിന് ഭീഷണി: ഏത് നിമിഷവും വീട് നിലംപൊത്തുമെന്ന ഭീതിയില്‍ ഒരു കുടുംബം
കോഴിക്കോട് : പെരിങ്ങളം റോഡില്‍ മണ്ണിടിഞ്ഞ് ഏത് നിമിഷവും വീട് നിലംപൊത്തുമെന്ന ഭീതിയില്‍ ഒരു കുടുംബം. മുപ്രക്കുന്നില്‍ താമസിക്കുന്ന ദേവിയും സഹോദരി മാളുവുമാണ് മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്നത്. പെരിങ്ങളം റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഇവരുടെ വീടിനരികിലുള്ള ചുമരാണ് ഏത് നിമിഷവും നിലം പൊത്താന്‍ കാണക്കെ നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ മതിലിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഇതോടെ പകുതി പണി തീര്‍ന്ന ഇവരുടെ വീട് നിലം പൊത്തുമെന്ന ഭീതിയിലാണ് ഇവര്‍.
1961 ല്‍ മാളുവിന്‍റെയും സഹോദരി ദേവിയുടേയും കുടുംബത്തിന് സര്‍ക്കാര്‍ പതിച്ച് നല്‍കിയതായിരുന്നു ഈ സ്ഥലം കുന്നിന്‍ മുകളില്‍ ഉണ്ടായിരുന്ന സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് നിര്‍മ്മാണത്തിന് വേണ്ടി മണ്ണെടുത്തിരുന്നു. ഈ ഭാഗമാണ് ഇപ്പോള്‍ മണ്ണൊലിച്ച് പോയി തകര്‍ന്നത്.

ദേവിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു പോയതാണ് മാളു വിവാഹം കഴിച്ചിട്ടില്ല ദേവിയുടെ മകനും സഹോദരിയും ദേവിയുമാണ് ഈ വീട്ടില്‍ കഴിയുന്നത്. മുപ്രക്കുന്നിന്‍റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഇവരുടെ വീട് സംരക്ഷിക്കണമെങ്കില്‍ റോഡരിക് കെട്ടി ഉയര്‍ത്തണം ഇല്ലെങ്കില്‍ ഇവരുടെ വീടടക്കം റോഡില്‍ നിലം പൊത്താന്‍ സാധ്യത കൂടുതലാണ്. അധികൃതരുടെ കരുണ കാത്ത് കഴിയുകയാണ് ഈ കുടുംബം.












Click it and Unblock the Notifications