കനത്ത മഴയില്‍ വീട് ഒറ്റപ്പെട്ടു: വെള്ളമൊഴിവാക്കാന്‍ സ്റ്റേഡിയം മതില്‍ പൊളിച്ചു മാറ്റി
പേരാമ്പ്ര: കനത്ത മഴയില്‍ ഒറ്റപ്പെട്ടുപോയ വീട്ടിലെ വെള്ളമൊഴിവാക്കാന്‍ ചക്കിട്ടപാറ ഗ്രാമീണ സ്റ്റേഡിയം മതില്‍ പൊളിക്കേണ്ടി വന്നു. ഗ്രാമ പഞ്ചായത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വെട്ടിക്കീറി ചാലുണ്ടാക്കി. ഇതിന്റെ ഭാഗമായി സ്റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് മതിലും പൊളിച്ചു. പ്രദേശത്തെ വെള്ളകെട്ട് ഒഴിവാക്കുന്നതിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് ഔവുചാല്‍ നിര്‍മ്മിച്ചെങ്കിലും സ്ഥല നിരപ്പിനെക്കാള്‍ ഉയര്‍ന്നാണ് നിര്‍മ്മാണം നടത്തിയത്.
അശാസ്ത്രീയമായി നിര്‍മ്മിച്ച ഓവുചാലില്‍ മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടി നില്‍ക്കാന്‍ തുടങ്ങി. സ്റ്റേഡിയം കോമ്പൗണ്ട് ഭാഗത്തെ മഴ വെള്ളം ഒഴിവാകാന്‍ നിര്‍മ്മിച്ച ഓവുചാല്‍ അശാസ്ത്രീയമാണെന്നും പ്രയോജനരഹിതമാണെന്നും നാട്ടുകാര്‍ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നുള്ള ഓരോ മഴയിലും ഇവിടെ ജലം കെട്ടി പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വെള്ളം ഉയര്‍ന്നു സമീപവാസിയായ മുള്ളന്‍ കുഴി പ്രകാശിന്റെ വീടിനകത്തു വെള്ളമെത്തുന്ന സ്ഥിതിയിലായി. സ്ഥലത്തെത്തിയ പഞ്ചായത്തധികൃതര്‍ ജലമൊഴിവാക്കാന്‍ സ്റ്റേഡിയം വെട്ടിക്കീറി കനാലുണ്ടാക്കി വെള്ളമൊഴിച്ചുവിടാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റേഡിയം വെട്ടിപൊളിക്കേണ്ടി വന്നത്.












Click it and Unblock the Notifications