കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിങ്ങല്‍ സര്‍ഗ്ഗാലയ ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ് വില്ലേജ് കരകൗശല പരിശീലന അക്കാദമിയുടെ ഉദ്ഘാടനം 29 ന്

  • By Desk
Google Oneindia Malayalam News

വടകര: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ അഭിമാന സംരംഭമായ ഇരിങ്ങല്‍ സര്‍ഗ്ഗാലയ ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ് വില്ലേജിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി പുതുതായി ആരംഭിക്കുന്ന കരകൌശല പരിശീലന അക്കാദമിയുടെ ഉദ്ഘാടനം 29 ന് ഇരിങ്ങല്‍ സര്‍ഗ്ഗാലയയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ കരകൌശല പരിശീലന രംഗത്ത് ആദ്യ സംരംഭമാണിതെന്നും ഭാരവാഹികള്‍ പറഞ്ഞു.

കര കൗശല മേഖലയിൽ കൂടുതൽ നൈപുണ്യ വികസനത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതി വിനോദ സഞ്ചാര മേഖലയുമായി സമന്വയിപ്പിച്ച് കൂടുതൽ പേർക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും വിദേശികൾ ഉൾപ്പടെ വിനോദ സഞ്ചാരികൾക്കായി കരകൗശല ശില്പശാലകളും ക്ലാസ്സുകളും സംഘടിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 29 ന് വൈകീട്ട് നാല് മണിക്ക് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.അക്കാദമി കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. മികച്ച നിലവാരമുള്ള ക്രാഫ്റ്റ് ട്രെയിനിംഗ്ഹാളുകള്‍, മുറികള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, ഡോര്‍മിറ്ററി എന്നിവ ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.12.75 കോടി രൂപ ചിലവിട്ട് ഇരിങ്ങല്‍ സര്‍ഗ്ഗാലയയിലാണ് അക്കാദമി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

iringalcraftvillage

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കേട്ടിടത്തിന്റെ നിര്‍മ്മാണം നിശ്ചിത സമയത്തിനു മുമ്പ് തന്നെ പൂര്‍ത്തിയാക്കി. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കലക്റ്റര്‍ യു.വി.ജോസ് മുഖ്യപ്രഭാഷണം നടത്തും. യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ പാലേരി രമേശന്‍ ഉപഹാരസമര്‍പ്പണം നടത്തും. ജനപ്രതിനിധികൾ , വിനോദ സഞ്ചാര വകുപ്പ് ഡയരക്റ്റര്‍ പി.ബാലകിരണ്‍, തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന്‍ സൂരജ് മ്യൂസിക്കല്‍ ബാന്‍ഡ് ഗാനമേള അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.ദാസന്‍ എം.എൽ.എ , സര്‍ഗ്ഗാലയ സി.ഇ.ഒ . പി.പി.ഭാസ്കരന്‍,സര്‍ഗ്ഗാലയ ജി.എംടി.കെ,രാജേഷ്,എം.ടി.സുരേഷ് ബാബു,ക്രാഫ്റ്റ് ഡിസൈനർ കെ.കെ.ശിവദാസൻ എന്നിവർ പങ്കെടുത്തു.

Kozhikode
English summary
kozhikkode local news iringal craft village.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X