കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓടിയെത്തി മരങ്ങള്‍ മുറിച്ചുമാറ്റിയത് കാര്‍ഷിക കര്‍മസേന: കട്ടിപ്പാറയിലെ നീക്കങ്ങള്‍ പുറത്ത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോല മലമേഖലയില്‍ കട്ടിപ്പാറ കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി. കട്ടിപ്പാറ കൃഷി ഭവന് കീഴില്‍ രൂപീകൃതമായ കര്‍മസേന സര്‍വ്വസജ്ജരായി ദിവസങ്ങളായി പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്. അപകടമുണ്ടായപ്പോള്‍ ആദ്യം സ്ഥലത്ത് ഓടിയെത്തിയവരില്‍ ഇവരുമുണ്ടായിരുന്നു. അടിഞ്ഞു കൂടിയ മരങ്ങള്‍ മുറിച്ച് മാറ്റിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുമായിരുന്നുള്ളൂ. ഉടനെ തങ്ങളുടെ പക്കലുള്ള ചെയിന്‍ സോ ഉപയോഗിച്ച് മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ തുടങ്ങിയത് കര്‍മസേനക്കാരായിരുന്നു.


കൃഷി ഓഫിസര്‍ കെ കെ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലാണ് സേനാംഗങ്ങള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയത്. കൂടുതല്‍ ആളുകളെ വേണ്ടി വന്നതിനാല്‍ കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി അഗ്രോസര്‍വീസ് സെന്ററിലെ അംഗങ്ങളെ അടിയന്തിരമായി വിളിച്ച് വരുത്തുകയും ചെയ്തു. കാര്‍ഷിക കര്‍മസേന ഭാരവാഹികളായ ബാബു വി.പി, പി കെ സദാനന്ദന്‍, തിരുവമ്പാടി അഗ്രോസര്‍വിസ് സെന്ററിലെ ശ്രീജിത്ത്, രാധാകൃഷ്ണന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

landslidinginkozhikkode

ഈ അനുഭവത്തിന്റെവെളിച്ചത്തില്‍ ജില്ലയിലെ മുഴുവന്‍ കാര്‍ഷിക കര്‍മസേനകള്‍, അഗ്രോസര്‍വീസ് സെന്ററുകള്‍, വളണ്ടിയര്‍മാരായി സേവനമനുഷ്ടിക്കാന്‍ തയ്യാറുള്ള ഉദ്യോഗസ്ഥര്‍ എന്നിവരെ കോര്‍ത്തിണക്കി ഒരു ദ്രുതകര്‍മസേന രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും കൃഷി ഓഫിസര്‍ കെ കെ മുഹമ്മദ് ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Kozhikode
English summary
Kozhikkode local news- Karshika karma sena in lans sliding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X